എ​ൻ. പ്ര​ശാ​ന്ത് വ​ഞ്ച​ന​യു​ടെ പ​ര്യാ​യം; ക​ട​ൽ​വി​ൽ​ക്ക​ൽ വി​വാ​ദം സൃ​ഷ്ടി​ച്ച​ത് ചെ​ന്നി​ത്ത​ല​യു​മാ​യി ചേ​ര്‍​ന്ന്; ആ​ഞ്ഞ​ടി​ച്ച് മു​ൻ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

കൊ​ല്ലം: എ​ന്‍. പ്ര​ശാ​ന്തി​നെ​തി​രേ ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റു​മാ​യി മു​ന്‍ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ല്‍ പ്ര​ശാ​ന്താ​ണെ​ന്ന് മെേഴ്‌​സി​ക്കു​ട്ടി​യ​മ്മ ആ​രോ​പി​ച്ചു. രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ലും പ്ര​ശാ​ന്ത് വി​ല്ല​ന്‍റെ റോ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് കണ്ടതെന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം…

ശ്രീ ​പ്ര​ശാ​ന്ത് ഐ​എ​എ​സ് എ​ല്ലാ സ​ർ​വീ​സ് ച​ട്ട​ങ്ങ​ളും സാ​മാ​ന്യ മ​ര്യാ​ദ​ക​ളും ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ വാ​ർ​ത്ത​ക​ൾ ആ​ണ​ല്ലോ ഇ​ന്ന് കേ​ര​ളം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ലും പ്ര​ശാ​ന്ത് വി​ല്ല​ന്‍റെ റോ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് 2021 ഫെ​ബ്രു​വ​രി​മാ​സം ക​ണ്ട​ത്. 21 ഫെ​ബ്രു​വ​രി മാ​സം കോ​ൺ​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​ച​ര​ണ ജാ​ഥ കൊ​ല്ല​ത്ത് എ​ത്തി​യ​പ്പോ​ൾ അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് ശ്രീ ​ര​മേ​ശ് ചെ​ന്നി​ത്ത​ല ഒ​രു വെ​ടി പൊ​ട്ടി​ക്കു​ന്നു. 5000 കോ​ടി​യു​ടെ ആ​ഴ​ക്ക​ട​ൽ ട്രോ​ള​റു​ക​ൾ​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യെ​ന്ന്.

വാ​ർ​ത്ത വി​വാ​ദ​മാ​യി. പ​ത്ര​പ്ര​തി​നി​ധി​ക​ൾ എ​ന്നോ​ട് ഫി​ഷ​റീ​സ് മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞു. ഇ​ങ്ങ​നെ ഒ​രു സം​ഭ​വം ഇ​ല്ലെ​ന്നും തി​ക​ച്ചും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ് എ​ന്നും ഞാ​ൻ മ​റു​പ​ടി ന​ൽ​കി അ​ടു​ത്ത ദി​വ​സം ര​മേ​ശ് ചെ​ന്നി​ത്ത​ല ഒ​രു അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​മാ​യി 5000 കോ​ടി​യു​ടെ എം ​ഒ​യു ഒ​പ്പു​വെ​ച്ച​തി​ന്‍റെ രേ​ഖ പു​റ​ത്തു​വി​ടു​ന്നു.

ഒ​രു കാ​ര്യം ബോ​ധ​പൂ​ർ​വ്വം മ​റ​ച്ചു​വെ​ച്ചു​കൊ​ണ്ട്. ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ച​ത് ഫി​ഷ​റീ​സ് വ​കു​പ്പ് എം​ഒ​യു വി​ൽ ഒ​പ്പു​വ​ച്ചു എ​ന്നാ​ണ്. എ​ന്നാ​ൽ എം​ഒ​യു ഒ​പ്പു വ​ച്ചി​രി​ക്കു​ന്ന​ത് ഇ​ൽ​ല​ന്‍റ് നാ​വി​ഗേ​ഷ​ന്‍റെ എം​ഡി​യാ​യ പ്ര​ശാ​ന്തു​മാ​യി​ട്ടാ​ണ്, ഇ​പ്പോ​ഴ​ത്തെ വി​വാ​ദ​നാ​യ​ക​ൻ.

ഇ​വി​ടെ​യാ​ണ് ഗൂ​ഢാ​ലോ​ച​ന​യു​ടെ ചു​രു​ള​ഴി​യു​ന്ന​ത്. ശ്രീ ​ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ശ്രീ ​പ്ര​ശാ​ന്ത് ഐ​എ​എ​സ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ന​ട​ത്തി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് “ആ​ഴ​ക്ക​ട​ൽ” വി​ൽ​പ്പ​ന എ​ന്ന ‘തി​ര​ക്ക​ഥ’. തി​ര​ക്ക​ഥ​യ്ക്ക് പി​ന്നി​ലെ ല​ക്ഷ്യം തീ​ര​ദേ​ശ​മ​ണ്ഡ​ല​ങ്ങ​ൾ ആ​കെ യു​ഡി​എ​ഫി​ന് ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു.

ആ​ഴ​ക്ക​ട​ൽ ട്രോ​ള​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന് ഞാ​ൻ അ​ന്വേ​ഷി​ച്ചു. അ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന ഗൂ​ഢാ​ലോ​ച​ന മ​ന​സ്സി​ലാ​കു​ന്ന​ത്.​വ്യ​വ​സാ​യ വ​കു​പ്പ് കൊ​ച്ചി​യി​ൽ നി​ക്ഷേ​പ സം​ഗ​മം ന​ട​ത്തി​യി​രു​ന്നു. അ​വി​ടെ വ​ന്ന ചി​ല വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ന്ന വ്യാ​ജേ​ന​യാ​ണ് വ്യ​വ​സാ​യ വ​കു​പ്പു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ഇ​ൽ​ല​ന്‍റ് നാ​വി​ഗേ​ഷ​ൻ എം​ഡി 5000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി ഇ ​എം സി ​സി യു​മാ​യി എം​ഒ​യു ഒ​പ്പ് വെ​ക്കു​ന്ന​ത്. അ​തും ആ ​ഗ​വ​ൺ​മെ​ന്റി​ന്‍റെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ.

ഇ​തേ ഇ ​എം​സി​സി​ക്കാ​ര​നാ​ണ് കു​ണ്ട​റ​യി​ൽ എ​നി​ക്കെ​തി​രേ മ​ത്സ​രി​ച്ച ഒ​രു സ്ഥാ​നാ​ർ​ഥി. ഈ ​സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​തി​നു പി​ന്നി​ൽ ദ​ല്ലാ​ൾ ന​ന്ദ​കു​മാ​റും. എ​ന്നി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ അ​ന്ന് ഒ​രു ബോം​ബ് സ്ഫോ​ട​ന നാ​ട​ക​വും അ​ര​ങ്ങേ​റി. എ​ന്തെ​ല്ലാ​മാ​ണ് ക​ണ്ട​ത്! ഈ ​തി​ര​ക്ക​ഥ​യു​ടെ എ​ല്ലാം ചു​ക്കാ​ൻ പി​ടി​ച്ച​ത് വ​ഞ്ച​ന​യു​ടെ പ​ര്യാ​യ​മാ​യ IAS ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​ശാ​ന്തും.

ഫി​ഷ​റീ​സ്ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത,ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യാ​ത്ത ഒ​രു കാ​ര്യം ഫി​ഷ​റീ​സ് മ​ന്ത്രി ‘ക​ട​ൽ വി​റ്റു’, എ​ന്ന് നെ​റി​യി​ല്ലാ​ത്ത ആ​ക്ഷേ​പം അ​ര​ങ്ങേ​റി. സ​ത്യ​വു​മാ​യി പു​ല​ബ​ന്ധം പോ​ലു​മി​ല്ലാ​ത്ത രാ​ഷ്ട്രീ​യ​മാ​യ ദു​ഷ്ട​ലാ​ക്ക് മാ​ത്രം ല​ക്ഷ്യം വ​ച്ചു​കൊ​ണ്ടു​ള്ള നു​ണ​പ്ര​ചാ​ര​ണ​ത്തി​ന് ഞാ​ൻ ക്രൂ​ര​മാ​യി വി​ധേ​യ​മാ​യി.

തീ​ര​ദേ​ശ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് ഞാ​ൻ എ​ന്താ​ണ് അ​വ​ർ​ക്കു​വേ​ണ്ടി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്ന് അ​നു​ഭ​വ​ത്തി​ലൂ​ടെ അ​റി​യു​ന്ന​തു​കൊ​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഈ ​കു​പ്ര​ച​ര​ണ​ത്തി​ൽ വീ​ണി​ല്ല. 97% തീ​ര​ദേ​ശ​മ​ണ്ഡ​ല​ങ്ങ​ളും എ​ൽ​ഡി​എ​ഫ് നേ​ടി എ​ന്നാ​ൽ കൊ​ല്ല​ത്ത് ഈ ​ക​ല്ലു​വെ​ച്ച നു​ണ ഏ​റ്റെ​ടു​ത്ത​ത് കൊ​ല്ലം രൂ​പ​ത ത​ന്നെ​യാ​യി​രു​ന്നു.

അ​വ​ർ കൊ​ല്ലം ബി​ഷ​പ്പി​ന്‍റെ പേ​രി​ൽ ‘ഇ​ട​യ​ലേ​ഖ​നം’ ഇ​റ​ക്കി.​ഈ മേ​ഖ​ല​യി​ലെ സ്ഥാ​പി​ത താ​ല്പ​ര്യ​ക്കാ​രും സം​ഘ​പ​രി​വാ​രും യു​ഡി​എ​ഫും കൈ​കോ​ർ​ത്തു. 15 ശ​ത​മാ​നം വോ​ട്ട് ഉ​ണ്ടാ​യി​രു​ന്ന ബി​ജെ​പി​ക്ക് 3ശ​ത​മാ​നം മാ​ത്ര​മാ​ണ് 21 അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ണ്ട​റ​യി​ൽ ല​ഭ്യ​മാ​യ​ത്.

എ​ത്ര വ​ലി​യ ഗൂ​ഢാ​ലോ​ച​ന! സ​ത്യം എ​ന്നാ​യാ​ലും പു​റ​ത്തു​വ​രു​മെ​ന്ന് എ​ന്‍റെ മ​ന​സ് മ​ന്ത്രി​ച്ചു. ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും യു​ഡി​എ​ഫി​നും വേ​ണ്ടി വി​ടു​പ​ണി ചെ​യ്ത പ്ര​ശാ​ന്ത് ഐ​എ​എ​സ് വീ​ണ്ടും വി​ല്ല​ൻ റോ​ളി​ൽ.
സ​ത്യ​മേ​വ ജ​യ​തേ.

Related posts

Leave a Comment