ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന് സൂചന. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അഭ്യുഹങ്ങൾ പ്രചരിക്കുന്നത്.
2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശാന്തിന് പാര്‍ട്ടിയിലെ നിര്‍ണായക സ്ഥാനം വാഗ്ദാനം ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോണ്‍ഗ്രസില്‍ സംഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നത് ഉചിതമാകുമെന്നാണ് ചില നേതാക്കള്‍ പറയുന്നത്. നേരത്തേ, എന്‍സിപി നേതാവ് ശരദ് പവാറുമായി പ്രശാന്ത് കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.