എല്ലാം കോംപ്ലിമെന്‍റായി..! ആദ്യം തല്ല്,   പിന്നെ നേതാവിന്‍റെ മാപ്പ്… അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ ഇങ്ങനെയൊക്കെയാണ് ഭായ്…


അ​മ്പ​ല​പ്പു​ഴ: ഒ​ടു​വി​ൽ ഡി​വൈ​എ​ഫ് ഐ നേ​താ​വ് മാ​പ്പു പ​റ​ഞ്ഞ് ത​ടി​യൂ​രി. പ​ഞ്ചാ​യ​ത്തു ജീ​വ​ന​ക്കാ​ര​നെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഡി​വൈ​ എ​ഫ്ഐ നേ​താ​വ് മാ​പ്പു പ​റ​ഞ്ഞ്.​കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി​യ​ത്.

ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ഭാ​ര​വാ​ഹി പ്ര​ശാ​ന്ത് എ​സ്. കു​ട്ടി​യാ​ണ് പ​ര​സ്യ​മാ​യി മാ​പ്പു പ​റ​ഞ്ഞ​ത്.​ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് സീ​നി​യ​ർ ക്ള​ർ​ക്ക് ജി​തേ​ഷി​നെ പ്ര​ശാ​ന്ത് എ​സ്.​കു​ട്ടി ഓ​ഫീ​സി​ൽ​ക​യ​റി മ​ർ​ദി​ച്ച​ത്.​

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, മ​റ്റം​ഗ​ങ്ങ​ൾ, സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ഓ​ഫീ​സി​ലി​രി​ക്കു​മ്പോ​ഴാ​ണ് മ​ർ​ദ്ദ​നം ന​ട​ന്ന​ത്. മ​ർ​ദി​ച്ച ശേ​ഷം ഉ​ട​ൻ ത​ന്നെ പ്ര​ശാ​ന്ത് എ​സ്.​കു​ട്ടി ക​ട​ന്നു ക​ള​ഞ്ഞു.​

പി​ന്നീ​ട് സെ​ക്ര​ട്ട​റി ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് പ്ര​ശാ​ന്ത്.​എ​സ്.​കു​ട്ടി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.​ സെ​ക്ര​ട്ട​റി​യു​ടെ​യും ജി​തേ​ഷി​ന്‍റെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് ത​യ്യാ​റാ​യി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ൽ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ സി​പി​എം, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ശ്ര​മ​വും ന​ട​ത്തി​യി​രു​ന്നു.​

ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വെ​ച്ച് ച​ർ​ച്ച ന​ട​ന്ന​ത്.​ എ​ൻ​ജി​ഒ സം​ഘി​ന്‍റെ അം​ഗ​മാ​ണ് ജി​തേ​ഷ്. ബി​ജെ​പി, എ​ൻ​ജി​ഒ സം​ഘ് ഭാ​ര​വാ​ഹി​ക​ൾ, സി​പി​എം നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക്കൊ​ടു​വി​ലാ​ണ് പ്ര​ശാ​ന്ത് എ​സ്. കു​ട്ടി മാ​പ്പു പ​റ​ഞ്ഞ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​പ്പു പ​റ​യി​ല്ലെ​ന്ന് പ്ര​ശാ​ന്ത്.എ​സ്. കു​ട്ടി​യും മ​റ്റ് സി​പി​എം, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ല്ലു​വി​ളി ന​ട​ത്തി​യി​രു​ന്നു.​ ഇ​തി​ന് തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് മാ​പ്പു പ​റ​ഞ്ഞ് കേ​സ് ഒ​ത്തു തീ​ർ​പ്പാ​ക്കി​യ​ത്.

Related posts

Leave a Comment