വയനാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് പിന്തുണയുമായി വയനാട് ബിജെപി നേതാവ് പ്രശാന്ത് മലവയൽ. ഗണപതിവട്ടത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഇരട്ടി വോട്ടാക്കിമാറ്റിയെന്ന് പ്രശാന്ത് പറഞ്ഞു.
കെ. സുരേന്ദ്രനെതിരെ പരോക്ഷ വിമർശനം നടത്തിയ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരിനെതിരേയാണ് പ്രശാന്ത് മലവയൽ രംഗത്തെത്തിയത്. ഗണപതിവട്ടം ജി എന്ന പുതിയ പേര് കളം അറിഞ്ഞ് കളിക്കുന്ന സുരേന്ദ്രൻജിക്ക് പൊൻതൂവലാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് നേതാവിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
പണിക്കർ ഗൂഗിളിൽ നോക്കി കമന്ററി പറയുന്നവൻ’ “ഗ്രൗണ്ടിലെയാധാർഥ്യം ” പണിക്കരുടെ കമന്ററിയിൽ പറഞ്ഞതല്ല. പണിക്കരെ ഗണപതിവട്ടത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഇരട്ടി വോട്ടാക്കി മാറ്റി. 17000 ഉണ്ടായിരുന്നത് 18000 കൂട്ടി 20 ദിവസം കൊണ്ട് 35000 ആക്കിയിട്ടുണ്ട്.
ആനിരാജയും സുരേന്ദ്രനും തമ്മിൽ 4000 വോട്ടിന്റെ വ്യത്യാസം മാത്രം. ഗണപതിവട്ടത്ത് ആകെ 216 ബൂത്തുള്ളതിൽ 8 എണ്ണത്തിൽ രാഹുൽജിയെ പിന്തള്ളി ഒന്നാമത്, ഗണപതിവട്ടത്തെ 89 ബൂത്തുകളിൽ ആനി രാജയെ പിന്തള്ളി രണ്ടാമതായത് അങ്ങ് പരിഹസിച്ച ഗണപതിവട്ടം ജിയാണ്.
രണ്ട് പഞ്ചായത്തിൽ ( പുൽപ്പള്ളി, പൂതാടി ) രണ്ടാമത്. വയനാട്ടിൽ മത്സരിക്കാൻ നിശ്ചയിച്ചതിന് ശേഷം 20 ദിവസം തികച്ചില്ലാതെ 6% വോട്ട് 13% വോട്ടാക്കി മാറ്റി.
അതായത് പണിക്കരെ രാഹുൽജിയുടെ ഭൂരിപക്ഷത്തിൽ നിന്ന് 65000 കുറച്ചത് ഗ്രൗണ്ട് മുഴുവൻ ഓടി നടന്ന് കളിച്ച സുരേന്ദ്രൻജിയാണ്.
പണിക്കർ ജിക്ക് പരിഹാസമാവാം കാരണം നിങ്ങൾ ഗ്രൗണ്ടിന്റെ വലുപ്പമറിയാതെ , കളിക്കാരെ കുറിച്ച് അറിയാതെ ഗൂഗിളിൽ നോക്കി കമന്ററി പറയുന്നയാളാണ്. ഗൂഗിളിൽ നോക്കാൻ അറിയാത്ത പലരും അങ്ങയുടെ കമൻ്ററി കേട്ട് തുള്ളിച്ചാടും.
ഗണപതിവട്ടം ജി എന്ന പുതിയ പേര് കളം അറിഞ്ഞ് കളിക്കുന്ന സുരേന്ദ്രൻജിക്ക് പൊൻതൂവലാണ്. കണക്ക് നോക്കിയാ മനസിലാവും ഗണപതി വട്ടത്ത് 18000 വോട്ടർമാരും, വയനാട് പാർലമെന്റ് മണ്ഡലത്തിൽ പുതിയ 62000 പേരും, പഴയ 78000 പേരും ചേർന്ന് ഒരു ലക്ഷത്തി നാൽപത്തി ഒന്നായിരം വോട്ടർമാർക്ക് ഗണപതിവട്ടം നന്നായി പിടിച്ചിട്ടുണ്ട്.