കാട്ടൂർ: വെള്ളക്കട്ടിൽ കഴിഞ്ഞിരുന്ന ഗർഭസ്ഥയുവതിയെ പ്രസവ വേദനയെതുടർന്ന് ആശുപത്രിയിലെത്തിച്ച് കാട്ടൂർ പോലീസ് രക്ഷകരായി. രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്ന കാട്ടൂർ മുനയം മനപ്പടി സ്വദേശിയായ യുവതിയെയാണ് പുലർച്ചെ അഞ്ചുമണിയോടെ പോലീസ് വാഹനത്തിൽ കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് യുവതി പെണ്‍കുഞ്ഞിനു ജന്മം നൽകി.
കാട്ടൂർ പോലീസിലെ എഎസ്ഐ സുകുമാർ, ഡ്രൈവർ നിഖിൽ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കനത്ത വെള്ളക്കെട്ടിലൂടെ ഓടിച്ചതുമൂലം പോലീസ് വാഹനത്തിനു കാര്യമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്.