ബഡായി ബംഗ്ലാവിന്റെ ഒരു എപ്പിസോഡ് ഷൂട്ട് ചെയ്യുന്ന സമയത്ത് അച്ഛൻ ഐസിയുവിൽ കിടക്കുകയാണ്. അന്ന് ഷൂട്ടുണ്ട്. ഓക്കെയാണെങ്കിൽ മാത്രം വന്നാൽ മതിയെന്ന് എന്നെ വിളിച്ച് പറഞ്ഞു.
കുടുംബമാണ് എനിക്ക് എല്ലാം. ഒരു വർക്ക് ഏറ്റെടുത്തിട്ടുണ്ടെങ്കിൽ ആ കമ്മിറ്റ്മെന്റ് നമ്മൾ ചെയ്യണമെന്നാണ് അച്ഛനും അമ്മയും എപ്പോഴും പറയാറുള്ളത്.
ഷോയിൽ എനർജറ്റിക്കായി ചെയ്യേണ്ടതുണ്ട്. അവിടെ ചോയ്സില്ല. മറ്റ് കാര്യങ്ങൾ മാറ്റി വയ്ക്കേണ്ടതുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞ് കോൾ വന്നു.
അതിന് ശേഷം ആശ്വാസമായി. പക്ഷെ ആ ഒരു നിമിഷം ഉള്ളിൽ കരയുക പുറത്ത് ചിരിക്കുക എന്ന അവസ്ഥയായിരുന്നു. -പ്രസീത മേനോൻ