കൽപ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെയും ജെആർപി മുൻ സംസ്ഥാന ട്രഷറർ കെ. പ്രസീത അഴീക്കോടിന്റെയും ശബ്ദ സാന്പിളുകൾ ശേഖരിക്കാൻ കോടതി നിർദേശം.
രണ്ടുപേരുടെയും ശബ്ദ സാന്പിൾ ഒക്ടോബർ 11 ന് രാവിലെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി നൽകാനാണ് നിർദേശം.
കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവിന്റെ പകർപ്പ് സുരേന്ദ്രനും പ്രസീതക്കും കൈമാറാനും നിർദേശം നൽകി.