ഭോപ്പാൽ: പൗരത്വനിയമഭേദഗതിയെ എതിർക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രത്തിനു പിരിച്ചുവിടാൻ കഴിയുമെന്ന് ബിജെപി എംപി ഉദയ് പ്രതാപ് സിംഗ്. നിയമഭേദഗതി നടപ്പിലാക്കാൻ തയാറാകാത്ത സംസ്ഥാനങ്ങളിൽ രാഷ്ട്രപതിക്ക് 356-ാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിക്കാൻ സാധിക്കുമെന്നും സിംഗ് പറഞ്ഞു.
നിയമം നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥമാണ്. നിയമം അനുസരിക്കുന്നില്ലെങ്കിൽ രാഷ്ട്രപതിക്ക് ഇടപെടൽ നടത്താൻ കഴിയുമെന്നും ഭോപ്പാലിൽ അദ്ദേഹം പറഞ്ഞു. പൗരത്വനിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം ദേശീയ തലത്തിൽ ചർച്ചയായതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി എംപിയുടെ പ്രതികരണം.