കൊല്ലം :വർഗീയതയ്ക്കും അക്രമത്തിനും എതിരെയുള്ള പോരാട്ടത്തിൽ അന്തിമവിജയം ഡിഎഫിനായിരിക്കുമെന്ന് മുൻ ഡിസിസി പ്രസിഡൻറ് ഡോ:ജി,പ്രതാപവർമ്മ തമ്പാൻ അഭിപ്രായപ്പെട്ടു.തഴവയിൽ യു.ഡി.എഫ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുയായിരുന്നു അദ്ദേഹം.
ആലപ്പുഴയിൽ വിജയി ഷാനിമോൾ ഉസ്മാനായിരിക്കുമെന്നും രാഷ്ട്രീയവും നിലപാടും ഇല്ലാതെ ഉഴറുന്ന ഇടതുപക്ഷം യുഡിഎഫ് സ്ഥാനാർത്ഥികളെ വ്യക്തിഹത്യ നടത്തി നിലനിൽക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണെന്നുംതന്പാൻ ആരോപിച്ചു.
ദേശീയതലത്തിൽ ഇന്നലെവരെ വർഗീയത പറഞ്ഞ നരേന്ദ്രമോദി ഇന്ന് രാവിലെ മുതൽ ദേശീയത പറയാൻ തുടങ്ങിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും നല്ല നാടകനടനാണ് മോദി എന്നും അദ്ദേഹം കളിയാക്കി.എ.ഐ.സി.സി.മെമ്പർ സി ആർ മഹേഷ്, ആർ.രാജശേഖരൻ, കെ.ജി.രവി, ചിറ്റുമൂല നാസർ, എം.എ.ആസാദ്, രമാ ഗോപാലകൃഷ്ണൻ, മുനമ്പത്ത് വഹാബ്, എം.അൻസാർ എൽ കെ ശ്രീദേവി, വാഴയ്യത്ത് ഇസ്മയിൽ,കാട്ടൂർ ബഷീർ, ഷിബു.എസ്.തൊടിയൂർ, വാലേൽ ബിജു, ഷോപ്പിൽ ഷിഹാബ്, അഡ്വ:എൻ സുഭാഷ് ബാബു എന്നിവർ പ്രസംഗിച്ചു.
യു.ഡി.എഫ് തഴവാ മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായി അഡ്വ:എം.എ.ആസാദ്, രമാ ഗോപാലകൃഷ്ണൻ (രക്ഷാധികാരികൾ) മണിലാൽ.എസ്.ചക്കാലത്തറ ( ചെയർമാൻ) സിദ്ധീഖ് ഷാ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു