ചാവക്കാട്: കലയും സാഹിത്യവും സമൂഹത്തിൽ സൃഷ്ടിക്കുന്ന സ്വാധീനം വലുതാണെന്ന് ടി.എൻ.പ്രതാപൻ എംപി. സമൂഹത്തെ തിരുത്താനും ജനങ്ങളെ പ്രബുദ്ധരാക്കാനും സാഹിതീയ പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് എംപി പറഞ്ഞു. ഇരുപത്തിയാറാമത് എസ്എസ്എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വർക്കിംഗ് ചെയർമാൻ സയ്യിദ് ഹൈദ്രോസ് കോയ തങ്ങൾ അധ്യക്ഷനായിരുന്നു.ഉസ്മാൻ സഖാഫി തിരുവത്ര, ഇസ്ഹാഖ് ഫൈസി ചേറ്റുവ, ഹുസൈൻ ഹാജി പെരിങ്ങാട്, ആർവിഎം ബഷീർ മൗലവി, പി.കെ.ജാഫർ മാസ്റ്റർ, എ.എ.ജാഫർ, ഷമീർ എറിയാട്, വഹാബ് വരവൂർ, എം.എം.ഇസ്ഹാഖ് സഖാഫി, പി.സി.റൗഫ്, പി.എസ്.എം. റഫീഖ്, ഉമ്മർ സഖാഫി, ഷാഹുൽ ഹമീദ്, യഹിയ, ലത്തീഫ് ഹാജി, അൻവർ സാദാത്ത്, കെ.ബി.ബഷീർ മുസ്ലിയാർ, നൗഷാദ് പട്ടിക്കര എന്നിവർ പ്രസംഗിച്ചു.