ഏങ്ങണ്ടിയൂർ: രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന ചിദ്രശക്തികൾക്കു പ്രോത്സാഹനം നൽകുന്ന സമീപനമാണു കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രിയയുടേയുമെന്ന് ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ കുറ്റപ്പെടുത്തി.
പോലീസിനെ കയറൂരി വിട്ട് കേരളത്തിൽ പോലീസ് രാജ് നടപ്പാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കന്നത്. അതിന്റെ പ്രതിഫലനമാണ് കേരളത്തിൽ വളർന്നുവരുന്ന പോലീസ് പീഡനങ്ങളും ലോക്കപ്പ് മർദനങ്ങളുമെന്നും ഏങ്ങണ്ടിയൂർ പുളിക്കകടവിൽ കോണ്ഗ്രസ്- ഐ 181-ാം ബൂത്ത് ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷക കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, ഡിസിസി അംഗങ്ങളായ ഇർഷാദ് കെ. ചേറ്റുവ, മനോജ് തച്ചപ്പുള്ളി, ബ്ലോക്ക് കോണ്ഗ്രസ് ഭാരവാഹികളായ സി.എ. ഗോപാലകൃഷ്ണൻ, എം.കെ. സത്യകാമൻ, എ.സി. സജീവ്, അക്ക്ബർ ചേറ്റുവ, സുനിൽ നെടുമാട്ടുമ്മൽ, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എൻ. ആഷിക്ക്, പഞ്ചായത്ത് അംഗങ്ങളായ, ബീന സിംഗ് എന്നിവർ പ്രസംഗിച്ചു.