മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പ്രതീക്ഷ പ്രദീപ്. നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരം നെഗറ്റീവ് വേഷങ്ങളിലൂടെയാണ് ആളുകളുടെ മനസ്സില്‍ ഇടം നേടിയത്.
വില്ലത്തി ഗെറ്റപ്പിലാണ് എത്തുന്നതെങ്കിലും പ്രതീക്ഷയ്ക്ക് കൈനിറയെ ആരാധകരുണ്ട്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം, സീ കേരളത്തിലെ നീയും ഞാനും എന്നീ പരമ്പരകളില്‍ ആണ് നിലവില്‍ പ്രതീക്ഷ അഭിനയിക്കുന്നത്.
മൗനരാഗത്തിലൂടെയാണ് പ്രതീക്ഷ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. സീരയിലില്‍ സരയു എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ തനിക്ക് സീരിയലിലുകളിലെല്ലാം വില്ലത്തി കഥാപാത്രങ്ങളാണ് ലഭിക്കുന്നതെന്ന് പറയുകയാണ് പ്രതീക്ഷ.
ഒപ്പം മൗനരാഗത്തിലെ സഹതാരമായ കല്യാണ്‍ ഖന്നയുമായുള്ള ഒരു രസകരമായ സംഭവത്തെ കുറിച്ചും പ്രതീക്ഷ സംസാരിക്കുന്നു.
നെഗറ്റീവ് വേഷങ്ങള്‍ ചെയ്താല്‍ പിന്നീട് കിട്ടുന്നതെല്ലാം നെഗറ്റീവ് കഥാപാത്രങ്ങള്‍ മാത്രമായിരിക്കുമെന്നും തന്റെ ആദ്യ സീരിയലില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നുവെന്നും പിന്നീട് അത് തുടരുകയായിരുന്നുവെന്നും പ്രതീക്ഷ പറയുന്നു.
ഒരിക്കല്‍ താന്‍ കല്യാണിന്റെ വീട്ടില്‍ പോയിരുന്നു. അപ്പോള്‍ കല്യാണ്‍ വീട്ടില്‍ ഇല്ലായിരുന്നു.
ശരിക്കും പറഞ്ഞാല്‍ കല്യാണിന്റെ അമ്മയെ കാണാനായിരുന്നു പോയതെന്നും കുറച്ച് കഴിഞ്ഞപ്പോള്‍ കല്യാണ്‍ കേറി വന്നപ്പോള്‍ ‘ എടാ മോനേ മരുമകള്‍ ദേ വന്നിരിക്കുന്നു’ എന്നാണ് അമ്മ കല്യാണിനോട് പറഞ്ഞതെന്നും പ്രതീക്ഷ പറയുന്നു.
ഇതുകേട്ടപ്പോള്‍ ശരിക്കും താന്‍ ചിരിച്ച് മരിച്ചുവെന്നും കാരണം താനും കല്യാണും ഏറ്റവും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും പ്രണയമൊന്നുമില്ലെന്നും പ്രതീക്ഷ പറയുന്നു.
പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രതീക്ഷ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.