കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചതായി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ. തന്റെ ജൂനിയർ പൾസർ സുനി ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചെന്നു പ്രതീഷ് ചാക്കോ പോലീസിനു മൊഴി നൽകി.
നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ് പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചുവെന്നു സുനി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതീഷ് ചാക്കോയെ വ്യാഴാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.