റോ​ഡ​രു​കി​ലെ​ക​രി​ക്ക് ക​ട പൊ​ളി​ച്ചു മാ​റ്റി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്; ഓ​ഫീ​സി​നു​മു​ന്നി​ൽ സ​മ​രം ചെ​യ്ത് വീ​ട്ട​മ്മ​യും കു​ടും​ബാം​ഗ​ങ്ങ​ളും


ഇ​രി​ങ്ങാ​ല​ക്കു​ട: റോ​ഡി​നോ​ട് ചേ​ര്‍​ന്ന് ക​രി​ക്ക് ക​ച്ച​വ​ടം ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ട അ​ന്യാ​യ​മാ​യി പൊ​ളി​ച്ച് നീ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ വീ​ട്ട​മ്മ​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പ്ര​തി​ഷേ​ധം.

പൊ​റ​ത്തി​ശേ​രി ചെ​ട്ടി​ത്തൊ​ടി വീ​ട്ടി​ല്‍ ശി​വ​ദാ​സി​ന്‍റെ ഭാ​ര്യ ര​മ്യ​യും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി​യ​ത്.

ക​ച്ച​വ​ടം ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​ട പൊ​ളി​ച്ച് നീ​ക്കി​യ ഇ​ന​ത്തി​ല്‍ 30000 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യെ​ന്നും ഇ​ത് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.

ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി പൊ​തു​മ​രാ​മ​ത്ത് റോ​ഡി​നോ​ട് ചേ​ര്‍​ന്ന് ഇ​വ​ര്‍ ഷെ​ഡ് കെ​ട്ടി​യെ​ന്നും മു​ന്‍​കൂ​ട്ടി നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

നീ​തി ല​ഭി​ക്കു​ന്ന​ത് വ​രെ സ​മ​രം കി​ഴു​ത്താ​ണി​യി​ല്‍ തു​ട​രു​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നും പ​റ​ഞ്ഞ് ര​മ്യ​യും വീ​ട്ടു​കാ​രും ഓ​ഫീ​സി​ന് മു​ന്നി​ലെ സ​മ​രം നി​റു​ത്തി വ​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment