കുമരകം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ശിരസിൽ ശബരിമല ക്ഷേത്രം അണിയിച്ചൊരുക്കി അയ്യപ്പ ഭക്തി പ്രദർശിപ്പിക്കുന്ന കുമരകം നിവാസി കൗതുകമായി.
കുമരകം ബോട്ടുജെട്ടിക്കു സമീപം നടുച്ചിറ വിധുവാണ് ശിരസിൽ 18-ാം പടിയും ശ്രീകോവിലും കൊടിമരവും കാണാൻ കഴിയുംവിധം മുടി വെട്ടി ഭക്തി പ്രകടിപ്പിക്കുന്നത്. അയ്യപ്പസ്വാമിയെ ശിരസിലേറ്റി സ്ത്രീ സ്പർശം കൂടാതെ കാത്തുപരിപാലിക്കണമെന്ന സന്ദേശം നൽകുകയാണ് തന്റെ ലക്ഷ്യമെന്ന് വിധു പറഞ്ഞു.
കുമരകം മാർക്കറ്റിലെ ആശാ ഹെയർ ഡ്രെസേഴ്സിലെ അഭിലാഷിന്റെ കരവിരുതിലാണ് ശിരസിൽ ശബരിമലയുടെ രൂപം അണിയിച്ചൊരുക്കിയത്.