കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയ കേസില്‍ അറസ്റ്റിലായ മുന്കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണു പ്രസാദ് തന്നെ സഹായിക്കുന്നതിനായി നിയോഗിച്ചിരുന്നത് രണ്ടു പേരെ.
ഇവരില്‍ ഒരാള്‍ കളക്ടറേറ്റിനോട് ചേര്‍ന്ന മറ്റൊരു വകുപ്പിന്റെ ഓഫീസിലെ ദിവസവേതന ജീവനക്കാരനാണ്. മറ്റേയാള്‍ കളക്ടറേറ്റില്‍ സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്ത് വിരമിച്ച സ്ത്രീയുടെ മകനാണ്.
ഇവരിലൂടെ കളക്ടറേറ്റില്‍ വിവിധ വകുപ്പുകളില്‍ ബന്ധം സ്ഥാപിച്ച ഇയാള്‍ ഓഫീസുകളില്‍ ചായ കൊടുക്കുക, മറ്റു കാര്യങ്ങള്‍ ചെയ്തു കൊടുക്കുക തുടങ്ങിയ ചെറിയ ജോലികള്‍ ചെയ്തു വരികയായിരുന്നു.
രഹസ്യവിവരങ്ങള്‍ അറിയുന്നതിനായി ഇവരില്‍ ഒരാളെ വിഷ്ണു ജോലി ചെയ്തിരുന്ന പ്രളയദുരിതാശ്വാസ വിഭാഗത്തിലും മറ്റേയാളെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിലുമാണ് (എന്‍ഐസി) നിയോഗിച്ചിരുന്നത്.
മാസം 10000 രൂപ വീതം വിഷ്ണു ഇവര്‍ക്ക് കൂലിയും നല്‍കിയിരുന്നു. വകുപ്പിലെ രഹസ്യ ഫയലുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിക്കുന്നതിനായി ഈ പേഴ്സണല്‍ അസിസ്റ്റന്റുമാരെ വിഷ്ണു ഏല്പ്പിക്കാറുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.
എറണാകുളത്തെ മുന്‍ കളക്ടറുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന വിഷ്ണുവിനെ ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ മറ്റു ജീവനക്കാര്‍ തയാറായിരുന്നില്ല.
ദുരിതബാധിതര്‍ തിരിച്ചേല്‍പ്പിച്ച പണം ട്രഷറിയില്‍ അടയ്ക്കുന്നതിനായി പേഴ്സണല്‍ അസിസ്റ്റന്റുമാരില്‍ ഒരാളെ ഏല്‍പ്പിച്ചുവെന്നാണ് വിഷ്ണു അന്വേഷണ സംഘത്തിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ രണ്ടു പേഴ്സണല്‍ അസിസ്റ്റന്റുമാരും ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം വിഷ്ണുവിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി. തൃശൂര്‍ വിജിലന്‍സ് കോടതി മൂന്നു ദിവസത്തേക്കാണ് വിഷ്ണുവിനെ കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് കളക്ടറേറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
ഇന്നലെ ഇയാളുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ബാങ്ക് ഇടപാട് രേഖകള്‍, വസ്തു പ്രമാണങ്ങള്‍ തുടങ്ങിയവ പരിശോധിച്ചെങ്കിലും ആദ്യകേസിലെ പരിശോധനാ സമയത്ത് ലഭിച്ചതില്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല.
ആഡംബര ജീവിതമായിരുന്നു വിഷ്ണുണു പ്രസാദിന്റേതെന്ന് വീട്ടിലെത്തിതിയ അന്വേഷണ സംഘത്തിന് ബോധ്യയമായി. അമ്മയുടെയും ഭാര്യയുടേയും സാന്നിധ്യത്തിതില് രണ്ടു അയല്‍ക്കാരേയും കൂട്ടിയാണ് വീടിനുള്ളില്‍ പരിശോധന നടത്തിയത്.
ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 10,54,000 രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെയാണ് മൂന്നു മാസം മുമ്പ് വിഷ്ണു പ്രസാദ് ആദ്യം അറസ്റ്റിലാവുന്നത്.
പിന്നീട് “ടിആര്‍ 5′ രസീതിന് പകരമായി വിഷ്ണു പ്രസാദ് തയാറാക്കിയ താല്‍ക്കാലിക രസീത് ഉപയോഗിച്ചും കംപ്യൂട്ടറില്‍ അനര്‍ഹരുടെ പേര് തിരുത്തിയും സ്വന്തം അക്കൗണ്ടിലേക്ക് 89,57,302 ലക്ഷം രൂപ തട്ടിയെടുത്തതായി കളക്ടര്‍ നിയോഗിച്ച വകുപ്പുതല അന്വേഷണ സംഘം കണ്ടെത്തി.
ഈ റിപ്പോര്ട്ടിന്മേല് എഡിഎം. കെ. ചന്ദ്രശേഖരന് നായര്‍ തൃക്കാക്കര പോലീസിന് നല്കിയ പരാതിയില്‍ തിങ്കളാഴ്ചയാണ് വിഷ്ണു പ്രസാദിനെ അന്വേഷണ സംഘം വീണ്ടും അറസ്റ്റ് ചെയ്തത്.