കായംകുളം: എൽഡിഎഫ് ഇത്തവണ തുടർഭരണംലക്ഷ്യമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ കായംകുളത്ത് നിലവിലെ എം എൽ എ അഡ്വ. യു.പ്രതിഭ തന്നെമത്സരിക്കാൻസാധ്യതയേറി.
മണ്ഡലത്തിൽ ഹാട്രിക് വിജയം നേടി കഴിഞ്ഞ തവണ പ്രതിഭയിലൂടെ എൽഡിഎഫ് മണ്ഡലം നിലനിർത്തുകയായിരുന്നു . സിറ്റിംഗ് എം എൽ എ ആയിരുന്ന സി.കെ. സദാശിവനെ മാറ്റിയാണ് പ്രതിഭയെ സി പി എം കളത്തിലിറക്കിയത്.
അരിത
മണ്ഡലം തിരിച്ചുപിടിക്കാൻ ഇത്തവണ ശക്തമായ നീക്കമാണ് യു ഡി എഫ് നടത്തുന്നത് . കൃഷ്ണപുരം ഡിവിഷനിൽ നിന്നു കഴിഞ്ഞ തവണ ജില്ലാ പഞ്ചയാത്ത് അംഗമായിരുന്ന അരിത ബാബുവിനെ പരിഗണിക്കണമെന്ന ചർച്ച ആണ് കോൺഗ്രസ് നേതൃത്വത്തിൽ സജീവമായിട്ടുള്ളത്.
നിലവിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളാണ് അരിത.അങ്ങനെയെങ്കിൽ വനിതകളുടെ പോരാട്ടം കൊണ്ട് ഇത്തവണ കായംകുളം മണ്ഡലത്തിൽ മത്സരം തീപാറും.
ലിജു വീണ്ടും വരുമോ?
ഡി സി സി പ്രസിഡൻറ് അഡ്വ എം ലിജുവിനെയാണ് കഴിഞ്ഞ തവണ പ്രതിഭ പരാജയപ്പെടുത്തിയത്. ലിജുവിന് ഒരു അവസരം കൂടി നൽകണമെന്ന ചർച്ചയും നടക്കുന്നുണ്ട്.
ഡി സി സി പ്രസിഡന്റുമാർ ഇത്തവണ മത്സരിക്കേണ്ട എന്ന നിലപാട് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചേക്കുമെന്ന സൂചനയും ഉണ്ട് .അങ്ങനെയെങ്കിൽ അരിതബാബുവിന് സാധ്യത ഉറപ്പാകും. കഴിഞ്ഞ തവണ ലിജുവിന്റെ പരാജയത്തിന് കാരണം പ്രവർത്തന ക്ഷമത ഇല്ലാത്തതാണെന്ന വിലയിരുത്തലാണ് ഉണ്ടായത്.
പ്രതിഭ
പ്രതിഭയ്ക്ക് സി പി എമ്മിലും ഡി വൈ എഫ് ഐ യിലും ചില നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസം വെല്ലുവിളിയാണ്. ബി ഡി ജെഎസി നാണ് കായംകുളം നൽകിയിരിക്കുന്നത്.ഇവർ സീറ്റ് ഹരിപ്പാട് മണ്ഡലവുമായി വെച്ചുമാറാൻ ബി ജെ പി നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ട്.
അത് അംഗീകരിച്ചാൽ കായംകുളത്ത് ബി ജെ പി മത്സരിക്കും .കായംകുളം നഗരസഭ,കണ്ടല്ലൂർ ,കൃഷ്ണപുരം,പത്തിയൂർ,ദേവി കുളങ്ങര,ചെട്ടികുളങ്ങര,ഭരണിക്കാവ്,പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കായംകുളം നിയമസഭാ മണ്ഡലം,മണ്ഡല രൂപീകരണത്തിനു ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളിൽ 9 തവണ എൽ ഡി എഫും ആറു തവണ യു ഡി എഫും ഇവിടെ വിജയിച്ചിട്ടുണ്ട്.
നിലവിലെ എം എൽ എ പ്രതിഭയ്ക്ക് മുമ്പ് എൽ ഡി എഫ് പക്ഷത്ത് നിന്ന് ഐഷ ബായി,സുകുമാരൻ,പി കെ കുഞ്ഞ്,എം ആർ ഗോപാല കൃഷ്ണൻ,ജി സുധാകരൻ,സി കെ സദാശിവൻ എന്നിവരാണ് മണ്ഡലത്തെ പ്രതിനിധീകരിചിട്ടുള്ളത്.
ഐഷ ബായി,സി കെ സദാശിവൻഎന്നിവർ തുടർച്ചയായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് യു ഡി എഫ് പക്ഷത്ത് നിന്നും ടി കുഞ്ഞുകൃഷ്ണപിള്ള, തച്ചടി പ്രഭാകരൻ,എം എം ഹസൻ എന്നിവർ മണ്ഡലത്തെ പ്രതിനിധീകരിച്ചു ഇതിൽ അന്തരിച്ച മുൻ ധന കാര്യ മന്ത്രി യായിരുന്ന കോൺഗ്രസ് നേതാവ് തച്ചടി പ്രഭാകരൻ മൂന്ന് തവണ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.