കായംകുളം : എൽ ഡി എഫ് വീണ്ടും സീറ്റ് നൽകിയതോടെ സിറ്റിംഗ് എം എൽ എ യു പ്രതിഭ രണ്ടാം അങ്കത്തിന് കായംകുളത്ത് പ്രചാരണം തുടങ്ങി.യു ഡി എഫ് സ്ഥാനാർഥി ആരാണെന്ന് ചിത്രം ഇനിയും തെളിഞ്ഞിട്ടില്ല.
കഴിഞ്ഞ തവണ പ്രതിഭയോട് പരാജയപ്പെട്ട ഡി സി സി പ്രസിഡൻറ് അഡ്വ എം ലിജു,മുൻ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് അംഗം അരിത ബാബു എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്.
എൻ ഡി എ സ്ഥാനാർത്ഥിയായി പ്രദീപ് ലാലിനെ പരിഗണിക്കാൻ ബി ഡി ജെ എസ് തീരുമാനിച്ചു.
കായംകുളം മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് പ്രതിഭ കായംകുളത്ത് പ്രചാരണം തുടങ്ങിയത്.
മണ്ഡലത്തിലെ പ്രമുഖരെ നേരിൽ കണ്ടും ഭവന സന്ദർശനം നടത്തിയും പ്രതിഭ ഇപ്പോൾ പ്രചാരണ രംഗത്ത് സജീവ മായിരിക്കുകയാണ്.
തകഴി ഏരിയാക്കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, തകഴി പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ മുമ്പ് പ്രവർത്തിച്ചിട്ടുള്ള പ്രതിഭ അഭിഭാഷക കൂടിയാണ്.