ആലപ്പുഴ: വിവാഹമോചനം തേടി കായംകുളം എംഎൽഎ കുടുംബ കോടതിയിൽ. അഡ്വ. യു. പ്രതിഭാഹരിയാണ് ഇന്നലെ ആലപ്പുഴ കുടുംബ കോടതിയിൽ ഹർജി നൽകിയത്. ഹർജിയിൻമേൽ നടന്ന കൗണ്‍സിലിംഗ് പരാജയപ്പെട്ടു. കെഎസ്ഇബി ജീവനക്കാരനായ ഭർത്താവ് ഹരിയിൽനിന്നും വിവാഹമോചനം തേടിയാണ് എംഎൽഎ ഹർജി നല്‍കിയത്.
പത്തുവർഷമായി ഭർത്താവുമായി അകന്നു കഴിയുകയാണെന്നും കുട്ടിയെ ഭർത്താവ് അന്വേഷിക്കുന്നില്ലെന്നും മദ്യപാനിയുമാണെന്നാണ് പ്രതിഭാഹരി നൽകിയ ഹർജിയിൽ പറയുന്നത്. കൗണ്‍സിലിംഗിൽ ഭർത്താവ് ഹരി തുടർന്നു ഒരുമിച്ചു പോകാമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. എന്നാൽ എംഎൽഎ അതിനു തയാറായില്ല. തുടർന്ന് കൗണ്‍സിലിംഗ് അടുത്തമാസത്തേക്കു മാറ്റിവച്ചു.