അഞ്ചോ പത്തോ അല്ല, 272 ജ​വാ​ന്മാ​രെ നി​യോ​ഗി​ക്കും; ഏ​ക​താ പ്ര​തി​മ​യ്ക്ക് ഇ​നി സി​ഐ​എ​സ്എ​ഫ് സു​ര​ക്ഷ

ന്യൂ​ഡ​ല്‍​ഹി: ഗു​ജ​റാ​ത്തി​ലെ ഏ​ക​താ പ്ര​തി​മ​യ്ക്ക് സു​ര​ക്ഷ​യ്ക്കാ​യി സി​ഐ​എ​സ്എ​ഫ് ജ​വാ​ന്മാ​രെ നി​യോ​ഗി​ക്കാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി. ഓ​ഗ​സ്റ്റ് 25 മു​ത​ല്‍ 272 ജ​വാ​ന്മാ​രെ സു​ര​ക്ഷ​ക്കാ​യി വി​നി​യോ​ഗി​ക്കും.

രാ​ജ്യ​ത്തെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഡ​ല്‍​ഹി മെ​ട്രോ​യി​ലും ഡ​ല്‍​ഹി​യി​ലെ ത​ന്ത്ര​പ്ര​ധാ​ന സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ളി​ലും സു​ര​ക്ഷ​യ്ക്കാ​യി സി​ഐ​എ​സ്എ​ഫി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

സെ​പ്റ്റം​ബ​ര്‍ 2 മു​ത​ല്‍ ഏ​ക​താ പ്ര​തി​മ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​വി​ഡി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​ര്‍ ഇ​വി​ടേ​ക്കു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​നം ഏ​താ​നും മാ​സ​ങ്ങ​ളാ​യി നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment