പെരിങ്ങോട്ടുകര: സിനിമാ യൂണിറ്റ് ഉടമയായ ചെമ്മാപ്പിള്ളി സ്വദേശിയായ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊന്ന കേസിൽ ഒളിവിലുള്ള ആറുപ്രതികളെ പിടികൂടാൻ പോലീസ് അന്വേഷണം ഉൗർജിതമാക്കി.വിഷുആഘോഷിക്കാൻ നാട്ടിലെത്തിയ തിരുവനന്തപുരം മീഡിയവിഷ്വൽ ഒൗട്ട് ഡോർ സിനി യൂണിറ്റ് ഉടമ ചെമ്മാപ്പിള്ളി കണാറ വീട്ടിൽ പ്രദിനെ (45) മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ബാക്കിയുള്ള 6 പ്രതികൾക്കായി പോലീസ് വലവീശിയിട്ടുള്ളത്.
നേരത്തെ ഈ കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകനായ പെരിങ്ങോട്ടുകര അറക്കപ്പറന്പിൽ വിനയൻ ( 23), പുതിയേടത്ത് മിഥുൻ (25), പ്രദിന്റെ ബന്ധുവായ കണാറ ലെനിഷ് (23 ) എന്നിവരെ അന്തിക്കാട് സി ഐ മുഹമ്മദ് ഹനീഫ്, എസ് ഐ സംഗീത് പുനത്തിൽ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പല കേസുകളിലും പ്രതികളായ ഇവർ കുറച്ച് നാളുകളായി സി പി എമ്മിലും പോഷക സംഘടനകളിലും ചേർന്ന് പ്രവർത്തിക്കുന്നവരാണ് .വിനയൻ പെരിങ്ങോട്ടുകരയിലെ താന്ന്യം സി പി ഐ ഓഫീസ് ആക്രമിച്ചതിലും മിഥുൻ എ ഐ എസ് എഫ് പ്രവർത്തകരെ മർദ്ദിച്ച കേസിലും പ്രതികളാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളോടൊപ്പംപ്രദിനും സഹോദരൻ പ്രദീപും ഉൾപ്പടെ റോഡരികിലെ പറന്പിനോട് ചേർന്ന് സംസാരിക്കുന്നതിനിടെ രണ്ട ് പേർ ബൈക്കിലെത്തി അപകടകരമായ രീതിയിൽ ബ്രേക്ക് ചെയ്ത് പ്രകോപനം സൃഷ്ടിച്ചു ഇത് ചോദ്യം ചെയ്തപ്പോൾ ബൈക്കിൽ വന്ന വ രിൽ ഒരാൾ പ്രദിനെ മർദ്ദിക്കുകയായിരുന്നു.
മറ്റേയാൾ ഫോണ് ചെയ്ത് മറ്റ് പ്രതികളെ കൂടി വരുത്തുകയായിരുന്നുവെന്ന് പറയുന്നു.ഇവർ വന്ന് മർദ്ദിച്ച് ഭീകരാവസ്ഥ സൃഷ്ടിച്ചു .തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ പ്രദിനെസുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചു.ചികിത്സയിലിരിക്കെ18 ന് പ്രദിൻ മരിക്കുകയായിരുന്നു.