തലകുത്തിനിന്നു പ്രതിഷേധിച്ചു
കോടാലി: ഇന്ധനവില വർധിപ്പിച്ചു തലതിരിഞ്ഞു ഭരണം നടത്തുന്ന കേന്ദ്രഭരണത്തിനെതിരെ എഐഎസ്എഫ് പുതുക്കാട് മണ്ഡലം കമ്മിറ്റി കോടാലിയിൽ തലകുത്തി നിന്നു പ്രതിഷേധിച്ചു.
എഐഎസ്എഫ് ജില്ലാപ്രസിഡന്റ് വി.എൻ.അനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഞ്ജയ് സത്യവ്രതൻ അധ്യക്ഷത വഹിച്ചു. ഹരികൃഷ്ണൻ, കെ.പി. അജിത്ത്, ശ്രീജിത്ത്, നവീൻ തേമാത്ത്, കെ.പി.കണ്ണൻ എന്നിവർ സംസാരിച്ചു.
ബസുടമകൾ ധർണ നടത്തി
ഇരിങ്ങാലക്കുട: ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചു സ്വകാര്യ ബസുടമകൾ ധർണ നടത്തി. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുന്പിൽ നടത്തിയ ധർണ പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്സ് ഫെഡറേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് ടി.വി. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽകുമാർ വെള്ളാംപറന്പിൽ, നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
ഓട്ടോ തൊഴിലാളികൾ നില്പുസമരം നടത്തി
ഇരിങ്ങാലക്കുട: അമിത ഇന്ധന വിലവർധനയും, ലോക്ക് ഡൗണും മൂലം പ്രതിസന്ധിയിലായ ഓട്ടോറിക്ഷ തൊഴിലാളികൾക്കു കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നികുതി ഇളവു നല്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് ഓട്ടോറിക്ഷ തൊഴിലാളികൾ നില്പുസമരം നടത്തി. മേഖല പ്രസിഡന്റ് എം.ബി. സുധീഷ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എൻ.വി. അജയഘോഷ് അധ്യക്ഷത വഹിച്ചു. മുരളി കല്ലിക്കാട്, ടി.കെ. പരമേശ്വരൻ, കെ. സിബി, കെ. അനീഷ് എന്നിവർ പ്രസംഗിച്ചു.
സിപിഎം പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: ഇന്ധനവില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഇരിങ്ങാലക്കുട പോസ്റ്റോഫീസ് പരിസരത്തു നടത്തിയ ധർണ മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ശശി വെട്ടത്ത് അധ്യക്ഷത വഹിച്ചു.
കരുവന്നൂർ പോസ്റ്റോഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ സിപിഐ തൃശൂർ ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.എസ്. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു.
ടാക്സി ഡ്രൈവേഴ്സ് നില്പു സമരം നടത്തി
കോടാലി: ഇന്ധനവില വർധനവിലും ടാക്സി വാഹനങ്ങളിൽ ജിപിഎസ് ഘടപ്പിക്കാനുള്ള തീരുമാനത്തിലും പ്രതിഷേധിച്ചു കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ കോടാലി യൂണിറ്റിന്റെ നേതൃത്വത്തിൽ നില്പു സമരം സംഘടിപ്പിച്ചു.
കോടാലി ടാക്സി സ്റ്റാൻഡിൽ നടന്ന സമരം സോണ് രക്ഷാധികാരി ജോയ് ചാലക്കുടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിനോദ്, കോടാലി യൂണിറ്റ് പ്രസിഡന്റ് എൻ.ജെ. ജിജോ, സെക്രട്ടറി ഷിന്റോ വെള്ളിക്കുളങ്ങര എന്നിവർ നേതൃത്വം നൽകി.
യുവജനപക്ഷം പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: ഇന്ധന വിലവർധനയ്ക്കെതിരെ യുവജനപക്ഷം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസൻ ഉദ്ഘാടനം ചെയ്തു.
ഇരുചക്രവാഹനങ്ങൾ തള്ളിക്കൊണ്ടായിരുന്നു പ്രതിഷേധ സമരം നടത്തിയത്. അഡ്വ. പി.എസ്. സുബീഷ് അധ്യക്ഷത വഹിച്ചു. ജോസ് കിഴക്കേപീടിക, വി.കെ. ദേവാനന്ദ്, പി. അരവിന്ദാക്ഷൻ, സുരേഷ് കൊച്ചാട്ട്, സനൽദാസ്, സുധീർ സെയ്തു, സഹദേവൻ ഞാറ്റുവെട്ടി, പോളി മുരിയാട് എന്നിവർ പ്രസംഗിച്ചു.