റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. കുഴികളിൽ വാഴ വച്ചും പേപ്പർ വള്ളമുണ്ടാക്കി കുഴികളിൽ ഒഴുക്കിയുമാണ് പൊതുജനങ്ങൾ ഇതിനെതിരെ സാധാരണ പ്രതിഷേധിക്കുന്നത്.
എന്നാൽ തകർന്ന് കിടക്കുന്ന റോഡിൽ അത്തപ്പൂക്കളം ഇട്ടുള്ള ഒരു പെണ്‍കുട്ടിയുടെ പ്രതിഷേധമാണ് ഏറെ ചർച്ചാ വിഷയമാകുന്നത്. ഫോട്ടോഗ്രാഫറായ അനുലാൽ പകർത്തിയതാണ് ഈ ചിത്രം. ഓണത്തിന്റെ ചുവടു പിടിച്ചുള്ള ഏറെ വ്യത്യസ്തമായ ഈ പ്രതിഷേധം വൈറലായി മാറുകയാണ്. നിയ ശങ്കരത്തിലാണ് മോഡൽ.