കണ്ണൂർ: റഷ്യയിൽ തടാകത്തിൽ മുങ്ങിമരിച്ച കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി പ്രത്യുഷ(24)യുടെ മൃതദേഹം നാട്ടിലെത്തിച്ചു.
ഇന്ന് പുലർച്ചെ മൂന്നിന് നെടുംന്പാശേരി എയർപോർട്ടിൽനിന്നു മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്ന് രാവിലെ ഒന്പതോടെ വീട്ടിൽ എത്തിച്ചു.
വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹം ഉച്ചയോടെ മുഴപ്പിലങ്ങാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.റഷ്യയിൽ എംബിബിഎസ് നാലാംവർഷ വിദ്യാർഥിനിയായിരുന്ന പ്രത്യുഷ സുഹൃത്തുക്കളോടൊപ്പം കോളജിനടുത്തുള്ള തടാകം കാണാൻ പോയതായിരുന്നു.
സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി തടാകത്തിൽ വീഴുകയായിരുന്നു. മുഴപ്പിലങ്ങാട് ഹൈസ്കൂളിനു സമീപം താമസിക്കുന്ന പരേതനായ പ്രബനൻ-സി.എം. ഷേർളി ദന്പതികളുടെ ഏകമകളാണ്.