തന്റെ ചേട്ടനായതു കൊണ്ടല്ല ലൂസിഫറിൽ ഇന്ദ്രജിത്തിന് അവസരം നൽകിയതെന്ന് പൃഥ്വിരാജ്. ഒരു അഭിമുഖത്തിലാണ് പൃഥ്വി മനസ് തുറന്നത്. പകരക്കാരനില്ലാത്ത കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് സിനിമയിൽ അവതരിപ്പിക്കുന്നതെന്നും പൃഥ്വി പറഞ്ഞു.
തിരക്കഥ വായച്ചതു മുതൽ ഈ കഥാത്രത്തെ അവതരിപ്പിക്കുവാൻ ഇന്ദ്രജിത്തായിരുന്നു മനസിൽ. വിവേക് ഒബ്റോയിയുടെ ചിത്രത്തിലേക്കുള്ള പ്രവേശനവും ഇപ്രകാരമായിരുന്നുവെന്നും പൃഥ്വി വ്യക്തമാക്കി. താൻ ആദ്യം സംവിധാനം ചെയ്യാൻ ആഗ്രഹിച്ച ചിത്രം ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിലൊരുങ്ങിയ സിറ്റി ഓഫ് ഗോഡ് ആണെന്നും അദ്ദേഹം പറഞ്ഞു.