നി​ന്നെ ഇ​നി അ​ഭി​ന​യി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ല! സീ​രി​യ​ൽ ന​ടി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം: പ്രതി അ​റ​സ്റ്റി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: സി​നി​മാ സീ​രി​യ​ൽ ന​ടി​യും വീ​ട്ട​മ്മ​യു​മാ​യ സ്ത്രീ​യെ വീ​ട്ടി​ൽ ക​യ​റി വ​ടി കൊ​ണ്ട ് ത​ല​യ്ക്ക​ടി​ക്കു​ക​യും ആ​സി​ഡ് മു​ഖ​ത്ത് സ്പ്രേ ​ചെ​യ്ത് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യുവാവ് അറസ്റ്റിൽ.

മാ​ന്ദാ​മം​ഗ​ലം വ​ല്ലൂ​ർ അ​രീ​ക്ക​ൽ വീ​ട്ടി​ൽ ഷി​ജു (37) വാണ് അറസ്റ്റിലായത്. ആ​ളൂ​ർ എ​സ്ഐ വി.​വി. വി​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്രതിയെ അ​റ​സ്റ്റുചെ​യ്ത​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ന​ടി​യു​ടെ വീ​ടി​ന​ക​ത്ത് ക​യ​റി​യാ​ണ് ’ നി​ന്നെ ഇ​നി അ​ഭി​ന​യി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ല ’ എ​ന്ന് പ​റ​ഞ്ഞ് പ്ര​തി ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മു​ഖ​ത്തും ശ​രി​ര​ത്തി​ലും പെ​ള്ള​ലേ​റ്റ സ്ത്രീ ​ഇ​രി​ങ്ങാ​സ്ത്രീ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സീ​രി​യ​ൽ രം​ഗ​ത്തെ അ​ഭി​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് കൊ​ണ്ടുപോ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

എ​എ​സ്ഐ സി.​കെ സു​രേ​ഷ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​വി ജ​സ്റ്റീ​ൻ, കെ.​എ​സ്.പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടായി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാന്‌ഡു ചെ​യ്തു.

Related posts