കോട്ടയം ജില്ലയിൽ എത്തുന്ന പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ


കോ​ട്ട​യം: ജി​ല്ല​യി​ലേ​ക്ക് എ​ത്തു​ന്ന പ്ര​വാ​സി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന​തി​ന് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തു വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ. ഇ​വ​ർ​ക്കാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 183 കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

15,000 മു​റി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഐസൊ​ലേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ​ത് 5200. ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി 700 കി​ട​ക്ക​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 140 വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മു​ള്ള തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, സ്കൂ​ൾ കോ​ള​ജ് ഹോ​സ്റ്റ​ലു​ക​ൾ, എം​ജി സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ൽ, താ​മ​സ സൗ​ക​ര്യ​മു​ള്ള ഹോ​ട്ട​ലു​ക​ൾ, എ​ന്നി​വ​യി​ലെ മു​റി​ക​ളും ഐസൊ​ലേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളാ​ക്കി​യി​ട്ടു​ണ്ട്. ക​ട്ടി​ൽ, മേ​ശ, ക​സേ​ര, ശു​ചി​മു​റി സൗ​ക​ര്യംഎ​ന്നി​വ​യു​ണ്ടാ​കും.

ഹോ​സ്റ്റ​ലു​ക​ളി​ൽ ഏ​ഴു പേ​ർ​ക്കു വ​രെ താ​മ​സി​ക്കാ​വു​ന്ന ഡോ​ർ​മ​റ്റ​റി സം​വി​ധാ​ന​വു​മു​ണ്ട്. ഐസൊലേ​ഷനിൽ ക​ഴി​യു​ന്ന​വ​ർ​ക്കു ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്കേ​ണ്ട ചു​മ​ത​ല ത​ദേ​ശ ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളെ​യാ​ണ് ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ ഇ​ഡ്് ലി, ദോ​ശ, ഉ​പ്പു​മാ​വ്, അ​പ്പം തു​ട​ങ്ങി​യ​വ​യും വെ​ജി​റ്റ​ബി​ൾ ക​റി​യും ന​ല്കും.

ഉ​ച്ച​യ്ക്കു വെ​ജി​റ്റേ​റി​യ​ൻ ഉൗ​ണ്, വൈ​കു​ന്നേ​രം ല​ഘു​ഭ​ക്ഷ​ണ​വും ചാ​യ​യും, രാ​ത്രി​യി​ൽ ച​പ്പാ​ത്തി​യും വെ​ജി​റ്റ​ബി​ൾ ക​റി​യും എന്നിങ്ങനെ ന​ല്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലേ​ക്ക് ഇ​ന്നു പു​ല​ർ​ച്ചെ എ​ത്തി​യതു 14 പേ​രാ​ണ് . ഇ​വ​രി​ൽ നാ​ലു ഗ​ർ​ഭി​ണി​ക​ളും ര​ണ്ടു കു​ട്ടി​ക​ളും 77 വ​യ​സു​ള്ള ഒ​രാ​ളും ഉ​ൾ​പ്പെ​ടു​ന്നു.

13 പേ​ർ നെ​ടു​ന്പാ​ശേ​രി വ​ഴി​യും ഒ​രാ​ൾ ക​രി​പ്പൂ​ർ വ​ഴി​യു​മാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്. പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്ക​പ്പെ​ട്ട ഗ​ർ​ഭി​ണി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​രെ പൊ​തു​സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

മ​റ്റു​ള്ള ഏ​ഴു പേ​രെ​യാ​ണ് സൗ​ക​ര്യ​പ്ര​ദ​മാ​യ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രും നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള​വ​രും ക്വാ​റ​ന്‍റയിൻ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഹോം ​ക്വാ​റ​ന്‍റയിൻ നി​ർ​ബ​ന്ധം
വി​ദേ​ശ​ത്തു​നി​ന്നു പു​റ​പ്പെ​ട്ട സ​മ​യ​ത്ത് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​കാ​ത്ത പ്ര​വാ​സി​ക​ൾ 14 ദി​വ​സം ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ക്കി​യി​ട്ടു​ള്ള ക്വാ​റ​ന്‍റയിനിൽ ക​ഴി​യ​ണം.

നേ​ര​ത്തെ​യു​ള്ള ഉ​ത്ത​ര​വി​ൽ ഭാ​ഗി​ക മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് നോ​ർ​ക്ക പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. പു​റ​പ്പെ​ട്ട സ്ഥ​ല​ത്ത് കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ ശേ​ഷം എ​ത്തി​യ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​വ​ർ ഏ​ഴു ദി​വ​സം ക്വാ​റന്‍റയിനിൽ ക​ഴി​യ​ണം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ൽ ഇ​വ​രെ വീ​ടു​ക​ളി​ലേ​ക്ക​് അയ​യ്ക്കും. തു​ട​ർ​ന്നു​ള്ള ഏ​ഴു ദി​വ​സം ഇ​വ​ർ വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റയിനിൽ ക​ഴി​യ​ണം. സ​ർ​ക്കാ​ർ ക്വാ​റ​ന്‍റയിനി​ലേ​ക്ക് മാ​റ്റു​ന്ന​വ​രെ വീ​ടി​ന​ടു​ത്തു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​പ്പി​ക്കും.

Related posts

Leave a Comment