തൃശൂർ: പ്രവാസി മലയാളികൾ പ്രതിസന്ധിയിൽ. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കിയതും പല രാജ്യങ്ങളും ഇന്ത്യയിൽനിന്നുള്ള വിമാന സർവീസുകൾക്കു വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
ജോലിക്കു തിരികേ പോകാൻ സമയമായ പ്രവാസികൾ പോകാനാകതെ പ്രതിസന്ധിയിലായി.ഇതേസമയം, വിദേശത്തുനിന്നും ഇന്ത്യയിലെത്തന്നെ ഇതര സംസ്ഥാനങ്ങളിൽനിന്നു നാട്ടിലെത്തുന്ന പ്രവാസികൾക്കു താമസിക്കാൻ വൻകിട ഹോട്ടലുകൾ മാത്രമാണ് സൗകര്യം നൽകുന്നത്.
ഇടത്തരം ലോഡ്ജുകൾ അടച്ചപൂട്ടിയിരിക്കുകയാണ്. ആർടിപിസിആർ ടെസ്റ്റിന്റെ ഫലംവരുന്നതുവരെ വീട്ടിൽ പോകാതെ നാലു ദിവസം ഹോട്ടലിൽ ക്വാറന്റൈനിൽ താമസിക്കാൻ ആഗ്രഹിക്കുന്നവരാണ് ഈ പ്രതിസന്ധി നേരിടുന്നത്.
മിനി ലോക് ഡൗണ്‍മൂലം താമസിക്കാൻ ആരും വരാത്ത സാഹചര്യത്തിലാണ് ലോഡ്ജുകൾ അടച്ചുപൂട്ടിയത്.ഇതേസമയം, താമസിക്കാൻ ആരും വരുന്നില്ലെന്നാണ് വൻകിട ഹോട്ടലുകൾ പറയുന്നത്.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് താമസ സൗകര്യം നൽകാൻ തയാറാണെങ്കിലും ഒരു താമസക്കാരൻ പോലും ഇല്ലാതായിട്ട് ഒരാഴ്ചയിലേറെയായെന്നാണ് വൻകിട ഹോട്ടലുടമകൾ പറയുന്നത്.