കൊല്ലത്ത് കൂടുതൽ പ്രവാസികൾ എത്തിതുടങ്ങി; കോവിഡ് ബാധയില്ലാത്തത് ആശ്വാസകരം; നിരീക്ഷിക്കാൻ ജനമൈത്രി പോലീസ്
കൊല്ലം: ജില്ലയിൽ പ്രവാസികളുടെ വരവ് വർധിച്ചു വരുന്നു. വരുന്നവർക്കാർക്കും കോവിഡ് ബാധയില്ലാത്തത് ഏറെ ആശ്വാസം പകരുന്നു.ഇന്നലെ 150 ഓളം പേരാണ് എത്തിയത്. വരുന്നവരിൽ ഗർഭിണികൾ ഉൾപ്പെടെയുള്ളവരുണ്ട്.ഇവരെ വീടുകളിൽ നിരീക്ഷണത്തിൽ വിട്ടു.
അന്യസംസ്ഥാനത്തു നിന്നും ഏറെപ്പേർ വരുന്നു. എല്ലാവരെയും ജില്ലയിലെ വിവിധ നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചു വരുന്നു.ഇന്നലെ രാത്രിയിൽ 60 ഓളം പ്രവാസികളാണ് നെടുമ്പാശ്ശേരിയിൽ നിന്ന് ഓച്ചിറയിലുള്ള നിരീക്ഷണ കേന്ദ്രത്തിലെത്തിയത്.
ഇവർക്ക് കഴിയാനുള്ള എല്ലാ സജ്ജീകരണങ്ങളും നേരത്തെ ഒരുക്കിയിരുന്നു.ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിരവധി നിരീക്ഷണ കേ ന്ദ്രങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. പ്രവാസികളായ 40 പേർ കുളത്തുപ്പുഴയിലെ നിരീക്ഷണ കേന്ദ്രത്തിലുണ്ട്.
രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ മാലിയിൽ നിന്ന് 55 പ്രവാസികൾ ജില്ലയിലെത്തുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. മാലിയിൽ കോവിഡ് ബാധയില്ലാത്തതിനാൽ ഇവർക്ക് കർശന നിയന്ത്രണം ഉണ്ടാവില്ലെന്നാണ് സൂചന. വീടുകളിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ ജനമൈത്രി പോലീസും സജീവമാണ്.