ചാത്തന്നൂർ: തലയ്ക്ക് അടിയേറ്റ് ഷാർജയിൽ അടുതല സ്വദേശി കൊല്ലപ്പെട്ടു. ചാത്തന്നൂർ മരക്കുളം മരുതിക്കോട് കിഴക്കുംകര കുഞ്ഞപ്പിയുടെയും എൽസിയുടെയും മകൻ അജികുമാറാണ് (47) കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാ യിരുന്നു സംഭവം.
കൂടെ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിയുമായുള്ള വാക്കുതർക്കത്തിനിടെഅജികുമാറിന്റെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു.
19 വർഷമായി പ്രവാസി യായിരുന്ന അജികുമാർ ഒന്നരവർഷമായി ഷാർജയിലെ വേൾഡ് സ്റ്റാർ എൻജിനിയറിംഗ് വർക്സ് എന്ന കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
ഓണത്തിന് അവധിക്കു വരുമ്പോൾ വീടിന്റെ ഗൃഹപ്രവേശം നടത്താനുള്ള തയാറെടുപ്പിലായിരുന്നു. പ്രതിയെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം ഷാർജ അൽഉമൈ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശ്രീദേവി. മക്കൾ: നദാലിയ, നികിത.