ചാത്തന്നൂർ : ഇന്ന് ഗൾഫിലേയ്ക്ക് തിരിച്ചു പോകാൻ തയാറെടുത്തിരുന്ന പ്രവാസിയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി.
പാരിപ്പള്ളി എള്ളുവിള അമ്പൂരി പത്മവിലാസത്തിൽ ശശിധരൻ നായരുടെ മകൻ സജി (46) യാണ് മരിച്ചത്. രണ്ടു മാസം മുമ്പാണ് സജി ഗൾഫിൽ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയത്. ഇന്ന് അവധി കഴിഞ്ഞ് മടങ്ങിപ്പോകാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു.
കുടുംബ വീടിനോടുള്ള ചേർന്നുള്ള പുരയിടത്തിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. പകൽ സജിയെ ഉല്ലാസവാനായി കണ്ടവരുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
പോലീസ് എത്തി മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ രശ്മി. മക്കൾ : ദേവിക, സ്വാതിക.