തിരുവനന്തപുരം: പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ലെന്നു മന്ത്രി ഇ.പി.ജയരാജൻ. നിയമസഭയിൽ ചോദ്യോത്തര വേളയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കുന്നത് സംസ്ഥാനത്തെ നിക്ഷേപത്തെ ബാധിക്കും. ആന്തൂർ വിഷയത്തിൽ സർക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ ആരേയും കുറ്റവാളിയായി കാണാനാവില്ലെന്നു മന്ത്രി പറഞ്ഞു.
പരിശോധനയും അന്വേഷണവും നടത്തിയാണ് കുറ്റവാളിയെ കണ്ടെത്തേണ്ടതെന്നും പൂർണമായ അന്വേഷണ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ പറഞ്ഞതെല്ലാം പ്രതിപക്ഷത്തിനു തിരുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.