തിരുവനന്തപുരം: പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിലെ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ലോക കേരള സഭ ഉപാധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസി ലോകത്തോട് സർക്കാർ ചെയ്യുന്ന കാര്യങ്ങളിൽ പ്രതിഷേധിച്ചാണ് തന്റെ തീരുമാനമെന്നും ചെന്നിത്തല അറിയിച്ചു.
സാജന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് കുറ്റബോധമെന്ന് രമേശ് ചെന്നിത്തല നേരത്തേ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി തന്നെ ഇപ്പോൾ ഒരു ബിംബമായി മാറിയിരിക്കുകയാണ്. ശ്യാമളയെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.