തിരുവനന്തപുരം: കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ നിന്നുള്ള നിസഹകരണം മൂലം പ്രവാസി സംരംഭകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി എ.സി. മൊയ്തീൻ. ആന്തൂര്‍ നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയാണ് മന്ത്രി ശകാരിച്ചത്.
വ്യവസായിക്ക് കെട്ടിട സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥർ അനാവശ്യ കുറിപ്പുകൾ ഫയലിൽ എഴുതുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്നും ചീഫ് ടൗണ്‍ പ്ലാനിംഗ് വിജിലൻസിനോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശിച്ചു.