കണ്ണൂർ: ആന്തൂരിൽ പ്രവാസി ജീവനൊടുക്കിയ സംഭവത്തിൽ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയ്ക്കെതിരേ അന്വേഷണ സംഘത്തിന് പ്രാഥമികമായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. പ്രവാസി വ്യവസായി സാജന്റെ കണ്വൻഷൻ സെൻററിന് അനുമതി നിഷേധിക്കാൻ ശ്യാമള ഇടപെട്ടുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ശ്യാമളയുടെ ഇടപെടലുകളെ കുറിച്ച് പരിശോധിച്ചത്. എന്നാൽ നഗരസഭാ അധ്യക്ഷ ഇത്തരമൊരു നീക്കം നടത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിൻറെ പ്രാഥമിക വിലയിരുത്തൽ.
അതേസമയം ഉദ്യോഗസ്ഥ തലത്തിൽ കണ്വൻഷൻ സെൻററിന് അനുമതി നിഷേധിക്കാൻ നീക്കം നടന്നിട്ടുണ്ടെ ന്ന് അന്വേഷണ സംഘം കണ്ടെ ത്തിയിട്ടുണ്ട്.
കെട്ടിടത്തിന് അനുമതി നൽകാൻ എൻജിനീയറിംഗ് വിഭാഗം നടപടി സ്വീകരിച്ചിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകൾ നടത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. അന്വേഷണം മുന്നോട്ടുപോകുന്പോൾ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. സാജൻറെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം പരിശോധിച്ചു. ഈ അന്വേഷണങ്ങളിലൊന്നും ശ്യാമളയുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കണ്ടെ ത്താൻ അന്വേഷണ സംഘത്തിനായില്ല.