സൗദി അറേബ്യയില്‍ യില്‍ തൊഴിലുടമകളുടെ കൊടിയ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന പഞ്ചാബി യുവതിയുടെ വീഡിയോ വൈറലാകുന്നു. സൗദി അറേബ്യയിലെ ദവാദ്മി നഗരത്തില്‍ താന്‍ ഒരു അടിമയെപ്പോലെ പണിയെടുക്കുകയാണെന്നും തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു.
പഞ്ചാബില്‍ നിന്നുള്ള യുവതി ആം ആദ്മി പാര്‍ട്ടിയുടെ സന്‍ഗ്രൂര്‍ എംപിയായ ഭഗവന്ത്മാനോടാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് താന്‍ സൌദിയില്‍ എത്തുന്നതെന്നും, താന്‍ വളരെ പിന്നോക്കം നില്ക്കുന്ന കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും യുവതി പറയുന്നു. ഭഗവന്ത്മാന് സാഹിബ് ദയവുചെയ്ത് എന്നെ രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു. എന്നാല്‍ വീഡിയോയില്‍ തന്റെ പേരോ പഞ്ചാബിലുള്ള സ്ഥലം ഏതെന്നോ യുവതി പറയുന്നില്ല. വിഷയത്തില്‍ എംപി ഭഗവന്ദ്മാന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.