തിരുവനന്തപുരം: പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അതിഥി തൊഴിലാളികള്‍ക്ക് നല്കുന്ന സുരക്ഷ പ്രവാസികള്‍ക്കു നല്‍കാനാവില്ലെന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രവാസി സംഘടനാ പ്രതിനിധികള്‍ ഹൈക്കോടതിയെ സമീപിച്ചു.
പ്രവാസികളെ അതിഥി തൊഴിലാളികളായി പരിഗണിക്കാന്‍ സാധിക്കില്ലേ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതേതുടർന്നാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റൈന് നല്‍കാനാവില്ല. അവര്‍ വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്കോ ക്വാറന്റൈന് കേന്ദ്രത്തിലേക്കോ പോകണം. അതിഥി തൊഴിലാളികൾക്ക് സുപ്രീം കോടതി നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.