തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനം തടയാൻ സർക്കാർ ശുഷ്കാന്തിയോടെ ഇടപെടണമെന്ന് കെ.മുരളീധരൻ എംപി. കോവിഡ് പരിശോധന വർധിപ്പിക്കണം. എങ്കിൽ മാത്രമെ കോവിഡിനെ ഫലപ്രദമായി തടയാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് സർക്കാരുകളും പ്രവാസികളെ മത്സരിച്ച് ദ്രോഹിക്കുകയാണ്. പ്രവാസികൾ ആത്മഹത്യയുടെ വക്കിലാണ്. സംസ്ഥാനത്ത് ഇൻസ്റ്റിറ്റുഷൻ ക്വാറന്റൈൻ ഇല്ലാത്ത അവസ്ഥയാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ വിമാനത്തിൽ യാത്ര ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.