കൊല്ലം: നാളെ മുതൽജില്ലയിൽ എത്തുന്ന പ്രവാസികളെ സ്വീകരിക്കാനു ള്ള ഒരുക്കങ്ങൾ പൂർത്തിയായി .പ്രവാസികളെ താമസിപ്പിച്ച് പരിശോധനാ സൗകര്യമൊരുക്കുന്നതിനായി പതിനയ്യായിരത്തോളം കിടക്ക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഇവയിൽ എണ്ണായിരത്തോളം കിടക്കൾ ഒരാഴ്ച മുമ്പ്സജ്ജമാക്കിയിരുന്നു. ജില്ലയിൽ ഇരുപത്തിരണ്ടായിരത്തോളം പ്രവാസികളെത്തുമെന്നാണ് സൂചന. രോഗലക്ഷണമുള്ളവരെ പ്രത്യേകം തരം തിരിച്ചാണ് നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുന്നത്.
4574 മുറികൾ ഒരുക്കിയിട്ടുള്ളതിൽ 330 എണ്ണം ഒരാൾക്ക് മാത്രം ഉപയോഗിക്കാവുന്ന ബാത്ത് അറ്റാച്ച്ഡ് മുറികളാണ്. പ്രവാസികളുടെ വരവിനനുസരിച്ച് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
കൂടുതൽ പേർക്ക് താമസ സൗകര്യം ഉറപ്പുവരുത്തുന്നതിനായി 300 ഓളം കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്.