കൊച്ചി: വിദേശത്തുനിന്നും എത്തുന്ന പ്രവാസി മലയാളികളെ സ്വീകരിക്കാനൊരുങ്ങി എറണാകുളം ജില്ല. മടങ്ങിയെത്തുന്നവരുടെ താത്ക്കാലിക താമസത്തിനായി വീടുകളും ഫ്ളാറ്റുകളും ഉള്‍പ്പെടെ ആറായിരത്തിലധികം സ്ഥലങ്ങളാണു കൊച്ചിയില്‍ ഒരുക്കിയിട്ടുള്ളത്. ‘
ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളില്‍ 4,701 വീടുകളും കൊച്ചി കോര്‍പറേഷനിലും വിവിധ നഗരസഭകളിലുമായി രണ്ടായിരത്തോളം വീടുകളും ഇതിനോടകം കണ്ടെത്തി കഴിഞ്ഞു.
ഒരു വീട്ടില്‍ നാലു പേര് എന്ന രീതിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മുന്‍സിപ്പാലിറ്റി, കോര്പറേഷന് പരിധിയില്‍ 1,823 അപ്പാര്‍ട്മെന്റുകളും 109 വീടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്.
മുന്‍സിപ്പാലിറ്റി പരിധിയില്‍മാത്രം 21,000 പേര് വിദേശത്തുനിന്ന് എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കും സ്ക്രീനിംഗും മറ്റു പരിശോധനകളും നടത്തുക. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാകും ഇതിനായി പ്രയോജനപ്പെടുത്തുകയെന്നാണ് അധികൃതര്‍ നല്കുന്ന വിവരങ്ങള്‍.