ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടർന്നു കുടുങ്ങിയ പ്രവാസികളെ ഈ ആഴ്ച മുതൽ നാട്ടിലെത്തിക്കും. മാലദ്വീപിൽനിന്നാണ് ആദ്യസംഘത്തെ നാട്ടിലെത്തിക്കുന്നത്. 200 പേരുടെ ആദ്യ സംഘത്തെ ഈ ആഴ്ച തന്നെ മാലദ്വീപിൽനിന്നും കൊച്ചിയിലെത്തിക്കും.
കപ്പല്‍ മാര്‍ഗമാണ് ഇവരെ കൊച്ചിയില്‍ എത്തിക്കുക. ഇവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തത്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാല്‍ ക്വാറന്റൈനിൽ കഴിയുന്ന ചെലവ് പ്രവാസികൾ വഹിക്കണം.
14 ദിവസത്തിന് ശേഷം ഇവര്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തീരുമാനം എടുക്കും എന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.