തിരുവനന്തപുരം: കേരളീയരായ പ്രവാസികൾക്കുള്ള നിയമസഹായ പദ്ധതിക്കു തുടക്കം. ഇതിനു ജിസിസി രാജ്യങ്ങളിൽ നോർക്ക ലീഗൽ കണ്‍സൾട്ടന്റുമാരെ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന പ്രവാസി മലയാളികൾക്കു നിയമ സഹായം നൽകുന്നതാണ് പദ്ധതി. കുവൈറ്റ്, ഒമാൻ രാജ്യങ്ങളിലാണു പദ്ധതി നിലവിൽ വന്നത്. മറ്റു രാജ്യങ്ങളിലും ഉടൻ നിലവിൽവരും.
ജോലി സംബന്ധമായി വിദേശ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കു നിയമസഹായം ലഭിക്കും. കേസുകൾ ഫയൽ ചെയ്യാനുള്ള സഹായം, നഷ്ടപരിഹാര/ദയാഹർജികൾ എന്നിവയിൽ സഹായം, നിയമ ബോധവത്കരണം, വിവിധ ഭാഷകളിൽ തർജ്ജിമ നടത്താൻ വിദഗ്ധരെ ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു നിയമവ്യവഹാരത്തിനുള്ള സഹായം നൽകുക എന്നിവയാണ് ലക്ഷ്യങ്ങൾ.
പ്രവാസി നിയമ സഹായത്തിനുള്ള അപേക്ഷകൾ ceo@n orkaroots.net, ceo@norkaroo ts.net എന്ന ഇ-മെയിലിൽസമർപ്പിക്കണം. www.norkaroots.org . ടോൾഫ്രീ 1800 425 3939 , 00918802012345 .