തിരുവനന്തപുരം: പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രം തീരുമാനിച്ചാൽ പതിനായിരങ്ങൾ കേരളത്തിലേക്കു വരുമെന്നും അതു മുന്നിൽ കണ്ടുള്ള നടപടികൾ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്.
കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്താൻ ജില്ലാ കലക്ടർമാരുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും ജില്ലാ പോലീസ് മേധാവികളുമായും വീഡിയോ കോണ്‍ഫറൻസിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ഇപ്പോൾ കേന്ദ്രസർക്കാരും ആലോചിക്കുന്നുണ്ട്. കേരളം നേരത്തെതന്നെ ഈ ആവശ്യം ഉന്നയിച്ചതാണ്. അതു നടപ്പാകുന്പോൾ പതിനായിരങ്ങളായിരിക്കും കേരളത്തിലേക്ക് വരിക. അതു മുന്നിൽ കണ്ടുള്ള നടപടികൾ വേണം.
എയർപോർട്ടിൽ രോഗപരിശോധനയ്ക്ക് വിപുലമായ സംവിധാനം വേണം. എയർപോർട്ടിനടുത്തു തന്നെ ക്വാറന്ൈറൻ സൗകര്യമുണ്ടാകണം. എല്ലാവർക്കും പ്രത്യേകം ടോയ്ലെറ്റ് സൗകര്യം ഉറപ്പാക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റണം.
ക്വാറന്ൈറനിലുള്ളവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം വേണം. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ കാര്യമായി ഇടപെടണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.