പണിമുടക്കി പഞ്ചായത്ത് സെക്രട്ടറി ; വഴിയോര വിശ്രമകേന്ദ്രത്തിന്‍റെ പണി തുടങ്ങാൻ അനുമതി കാത്ത് പ്രവാസി;   കോഴഞ്ചേരിയിലെ സംഭവം ഇങ്ങനെ…

കോ​ഴ​ഞ്ചേ​രി: എ​മ​ർ​ജിം​ഗ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ടൂ​ർ​ഫെ​ഡ് മു​ഖേ​ന പു​ല്ലാ​ട്ട് വി​ശ്ര​മ കേ​ന്ദ്രം പ​ണി​യു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ച പ്ര​വാ​സി മ​ല​യാ​ളി​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ വി​ല​ക്ക്.മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​രം 2012 ൽ ​തു​ട​ങ്ങി​യ എ​മ​ർ​ജിം​ഗ് കേ​ര​ള പ​ദ്ധ​തി​യി​ലാ​ണ് പ്ര​വാ​സി മ​ല​യാ​ളി​യാ​യ പു​ല്ലാ​ട് വാ​ടാ​ത്ത് വീ​ട്ടി​ൽ മാ​ത്യു മാ​ത്യു 2.5 കോ​ടി രൂ​പ​യു​ടെ എ​ക്കോ ഫ്ര​ണ്ട്ലി ടൂ​റി​സം പ്രോ​ജ​ക്ടാ​യ വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം ആ​രം​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

തി​രു​വ​ല്ല – കു​ന്പ​ഴ സം​സ്ഥാ​ന പാ​ത​യി​ലെ മു​ട്ടു​മ​ണ്ണി​നും പു​ല്ലാ​ടി​നും മ​ധ്യേ​യു​ള്ള സ​ർ​വേ ന​ന്പ​ർ 271/1 ൽ ​ഉ​ള്ള ത​ന്‍റെ 1.14 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന്‍റെ സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്്. വി​ശ്ര​മ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്് മീ​ൻ​കു​ളം, ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് , റെ​സ്റ്റോ​റ​ന്‍റ്, വി​ശ്ര​മ​മു​റി തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ ടൂ​ർ​ഫെ​ഡ് നി​ർ​ദ്ദേ​ശി​ച്ച പ്രാ​ഥ​മി​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ. ഇ​വ ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഓ​രോ നി​യ​മ ത​ട​സ​ങ്ങ​ൾ പ​റ​ഞ്ഞ് പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു വ​കു​പ്പു​ക​ൾ അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ പ്ര​ശ്നം ഉ​ന്ന​യി​ക്കു​ക​യും അ​നു​മ​തി ന​ൽ​കാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​കു​ക​യും ചെ​യ്തു. ഇ​ൻ​ഡ​സ്ട്രി​യ​ൽ ലൈ​സ​ൻ​സ് ല​ഭ്യ​മ​ല്ലാ​യെ​ന്ന് പ​റ​ഞ്ഞ് വീ​ണ്ടും പ്രാ​ദേ​ശി​ക ഭ​ര​ണ കൂ​ടം അ​നു​മ​തി ത​ട​ഞ്ഞെ​ങ്കി​ലും 2013 ന​വം​ബ​ർ 27 ന് ​ഇ​ൻ​ഡ​സ്ട്രി​യ​ൽ ലൈ​സ​ൻ​സ് എ​ടു​ക്കു​ക​യും തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ മ​റ്റ് വ​കു​പ്പു​ക​ൾ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന് 2015 ൽ ​ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു.

2017 ജൂ​ലൈ 21ന് ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ലാ​ൻ അ​നു​വ​ദി​ക്കു​ക​യും കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ട​ത്തി​ന് അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ ര​ണ്ടാം നി​ല​യു​ടെ നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി 2017 ൽ ​അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടും ത​ട​സ​ങ്ങ​ൾ പ​റ​ഞ്ഞ് ഇ​തു​വ​രെ​യും അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന് മാ​ത്യു മാ​ത്യു പ​റ​ഞ്ഞു.

ഏ​ക​ദേ​ശം ര​ണ്ടു കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കു​വ​രു​ന്ന പ്രോ​ജ​ക്ടി​ൽ 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പി​ക്കു​ക​യും വ​ള്ളം, പെ​ഡ​ൽ ബോ​ട്ട് എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടും ം കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബോ​ധ​പൂ​ർ​വം അ​നു​മ​തി നി​ഷേ​ധി​ച്ചു​വെ​ന്നാ​ണ് മാ​ത്യു​വി​ന്‍റെ പ​രാ​തി.പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തോ​ളം വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്ത ശേ​ഷ​മാ​ണ് ടൂ​റി​സം മേ​ഖ​ല​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള​ള ഒ​രു പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്്. നോ​ർ​ക്ക റൂ​ട്സി​ന്‍റെ പ്ര​വാ​സി​ക​ൾ​ക്കു​ള്ള 20 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യെ​ടു​ത്തി​രു​ന്നു.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ബാ​ക്കി തു​ക​ക​ൾ​ക്ക് അ​നു​വാ​ദം ന​ൽ​കു​ക​യും ചെ​യ്ത​താ​ണ്. എ​ന്നാ​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ത്തി​ന്‍റെ അ​നു​മ​തി നി​ഷേ​ധം മൂ​ലം ബാ​ങ്ക് വാ​യ്പ ത​രാ​ത്ത​തി​നാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ ക​ട​ബാ​ധ്യ​ത​യാ​ണ് ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പേ​രി​ലു​ള്ള​തെ​ന്ന് മാ​ത്യു മാ​ത്യു പ​റ​ഞ്ഞു. പ്ര​ദേ​ശ വാ​സി​ക​ളാ​യ ര​ണ്ടു പേ​രു​ടെ പ​രാ​തി ഉ​ണ്ടെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​പ്പോ​ൾ അ​നു​മ​തി ന​ൽ​കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Related posts