
വെഞ്ഞാറമൂട്: വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ കേരള പ്രവാസി സംഘം.
സ്വാകര്യ വത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചു കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രവാസി ഭവനങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമരം. ജില്ലയിലെ പത്തൊൻപത് ഏരിയാ കളിലായി ആയിരക്കണക്കിന് വീടുകളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.