അന്പലപ്പുഴ: നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുന്ന ദിവസങ്ങളിലെ പ്രവാസികളുടെ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ഗൾഫ് റിട്ടേണ്‍സ് ആന്റ് പ്രവാസി മലയാളി അസോസിയേഷൻ സംസ്ഥാനക്കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സാന്പത്തിക വളർച്ചക്ക് കാതലായ പങ്കു വഹിച്ചവരാണ് പ്രവാസികൾ. ഈ പരിഗണന കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകണം. വർധിച്ച യാത്രാ നിരക്കുകൾ ലഘൂകരിക്കാനും മടക്കയാത്രക്കായി പ്രത്യേക പാക്കേജ് അനുവദിക്കാനും സർക്കാർ തയാറാകണം.
നാട്ടിലെത്താനാഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും നാട്ടിലെത്തിച്ച് അവരുടെ ജീവൻ സംരക്ഷിക്കുവാൻ വേണ്ട നടപടിയുണ്ടാകണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വി.ഉത്തമൻ അന്പലപ്പുഴ, സംസ്ഥാന ട്രഷറർ കരുമാടി മോഹനൻ എന്നിവർ ആവശ്യപ്പെട്ടു.