തിരുവനന്തപുരം: സിപിഎം ഭവന സന്ദർശനത്തിനുള്ള ലഘുലേഖ തയാറാക്കാനായി സർക്കാർ ഫണ്ട് ധൂർത്തടിക്കുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രവാസികളുടെ ക്വാറന്റൈൻ ചെലവുപോലും വഹിക്കാൻ പണമില്ലെന്ന് പറയുമ്പോഴാണ് സർക്കാരിന്റെ ധൂർത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടരക്കോടി രൂപ ചെലവിട്ടാണ് പബ്ലിക് റിലേഷൻ വകുപ്പ് സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന 75 ലക്ഷം ലഘുലേഖകൾ അച്ചടിക്കുന്നത്. സർക്കാരിന്റെ നാലാം വാർഷികത്തിൽ ആഘോഷമില്ലെന്ന വാദം തെറ്റാണ്.
സര്‍ക്കാര്‍ ചെലവില്‍ അച്ചടിക്കുന്ന ലഘുലേഖകളുമായി സിപിഎം പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അഞ്ചുവര്‍ഷം കൊണ്ട് ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നാലു വര്‍ഷംകൊണ്ട് ചെയ്തുവെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. അങ്ങിനെയെങ്കില്‍ ഇനിയുള്ള വര്‍ഷം സര്‍ക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേർത്തു.