കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണ വിവരം ചോരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് അന്വേഷണ സംഘം. കണ്ണൂർ എസ്പിയെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ അതൃപ്തി അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ സാജന്റെ കുടുംബത്തെ ഇകഴ്ത്തും വിധമുള്ള വിവരങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം എസ്പിയെ സമീപിച്ചത്. അന്വേഷണം വഴിതിരിച്ചു വിടാനാണ് ഇത്തരം നീക്കമെന്ന് സാജന്റെ കുടുംബവും ആരോപിച്ചിരുന്നു.