കൊയിലാണ്ടി: വർഷങ്ങളോളം ഗൾഫിൽ ജോലി ചെയ്ത് നാട്ടിലെത്തിയ പ്രവാസിക്ക് അഭയം കടത്തിണ്ണ. തിരുവങ്ങൂർ അണ്ടി കമ്പനിക്ക് സമീപം വെളുത്താടത്ത് ഉസ്മാൻ (62) നാണ് കടത്തിണ്ണയിൽ കഴിയുന്നത്. ഭാര്യയും മക്കളും ഉണ്ടെങ്കിലും വീട്ടിൽ പ്രവേശനമില്ല.
1990 ൽ ഗൾഫിൽ പ്രവാസ ജീവിതം നയിക്കവെ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ കുന്നം വള്ളിയിൽ സ്ഥലം വാങ്ങി വീടെടുത്തെ ങ്കിലും ഉസ്മാന്റെ പേരിൽ അല്ലാത്തതാണെത്രെ വീട്ടിൽ പ്രവേശിപ്പിക്കാത്തത്.
വീടിന് ലോണെടുക്കാനായി സ്ഥലവും മറ്റും ഭാര്യയുടെ പേരിൽ ആക്കുകയായിരുന്നു. വീട് നിർമാണത്തിനായി നിരവധി തവണ പണം കൊടുത്തിട്ടുണ്ട്. നാട്ടിലെത്തിയപ്പോൾ കടുത്ത അസുഖത്തെ തുടർന്ന് സഹോദരങ്ങൾ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
കുറച്ച് കാലം സഹോദരന്നൊപ്പം ചെങ്ങോട്ടുകാവിൽ താമസിച്ചു. പോലീസ് സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ വീട്ടിൽ കയറ്റി. എന്നാൽവീണ്ടും തെരുവിലെക്ക് ഇറക്കിവിട്ടു.
ഇപ്പോൾ ഒരു ഫാസ്റ്റ്ഫുഡ് കടയിൽ ജോലി ചെയ്ത് വരുകയാണ്. ഹോട്ടൽ അടച്ചതോടെ കടയ്ക്കകത്താണ് താമസം. റേഷൻ വാങ്ങാൻ കാർഡ് വേണമെന്നാണ് ഉസ്മാന്റെ ആവശ്യം. ഇതിനായി മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകാൻ ഒരുങ്ങുകയാണ് ഉസ്മാൻ.