സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ ഉ​ദാ​ത്ത ​മാ​തൃ​ക! ക്രി​സ്മ​സ് സ​ന്ദേ​ശം അ​ന്വ​ര്‍​ഥമാ​ക്കി പ്ര​വാ​സി

പ​ത്ത​നാ​പു​രം:​ ക്രി​സ്മ​സ് സ​ന്ദേ​ശം അ​ന്വ​ര്‍​ഥമാ​ക്കി പ്ര​വാ​സി.​ പി​ട​വൂ​ര്‍ നെ​ല്ലി​മൂ​ട്ടി​ല്‍ ജേ​ക്ക​ബ് ജോ​ര്‍​ജാ​ണ് സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ ഉ​ദാ​ത്ത ​മാ​തൃ​ക​യാ​യി ക്രി​സ്മ​സ് സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന് സ​മ്മാ​നി​ക്കു​ന്ന​ത്.​

പി​ട​വൂ​ര്‍ ശാ​ലേം ഓ​ര്‍​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ ക്രി​സ്മ​സ് ക​രോ​ളി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​കാം​ഗ​മാ​യ പു​ന്ന​ല ചാ​ച്ചി​പ്പു​ന്ന ത​ച്ച​ക്കോ​ട് പ​റ​ങ്കാം​വി​ള ഷാ​ജി​യു​ടെ വീ​ട്ടി​ലെ​ത്തി​യ സം​ഘം ക​നാ​ല്‍ പു​റ​മ്പോ​ക്കി​ലെ ത​ക​രാ​റാ​യ കൂ​ര​യി​ലാ​ണ് ഷാ​ജി​യെ​യും കു​ടും​ബ​ത്തെ​യും കാ​ണു​ന്ന​ത്.​

വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി താ​മ​സ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് പി ​മു​ക​ളി​ലും ക​രോ​ള്‍ സം​ഘ​ത്തി​ലു​ള്ള​വ​രും ആ​ലോ​ച​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ജേ​ക്ക​ബ് ജോ​ര്‍​ജെ​ന്ന കൊ​ച്ചു​മോ​ന്‍ ത​ന്‍റെ വ​ക അ​ഞ്ച് സെ​ന്‍റ് പു​ര​യി​ടം കു​ടും​ബ​ത്തി​ന് ദാ​ന​മാ​യി ന​ല്‍​കാ​മെ​ന്നേ​റ്റ​ത്.​

ക​നാ​ല്‍ പു​റ​മ്പോ​ക്കി​ലെ താ​മ​സ​ക്കാ​രാ​യ​തി​നാ​ല്‍ പ​ട്ട​യം പോ​ലും ഇ​വ​ര്‍​ക്ക് ല​ഭ്യ​മ​ല്ല.​ അ​തി​നാ​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് പോ​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നോ മ​റ്റോ യാ​തൊ​രു​വി​ധ സ​ഹാ​യ​വും ല​ഭ്യ​മ​ല്ല.​ കൂ​ലി​വേ​ല​ക്കാ​ര​നാ​യ ഷാ​ജി​യ്ക്ക് ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​ന്‍ ത​ന്നെ പാ​ടു​പെ​ടു​മ്പോ​ള്‍ കി​ട​പ്പാ​ടം മെ​ച്ച​പ്പെ​ടു​ത്താ​നാ​വാ​ത്ത അ​വ​സ്ഥ​യു​മാ​ണ്.​ പി​ട​വൂ​ര്‍ ദേ​വാ​ല​യ​ത്തി​ന് സ​മീ​പ​മു​ള്ള ഗ​താ​ഗ​ത സൗ​ക​ര്യ​മു​ള്ള വ​സ്തു​വാ​ണ് ജേ​ക്ക​ബ് ജോ​ര്‍​ജ് ഷാ​ജി​ക്ക് ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി ന​ല്‍​കി​യ​ത്.

​അ​റ​ബ്നാ​ടു​ക​ളി​ലും പി​ന്നീ​ട് യു​കെ​യി​ലും പ്ര​വാ​സ​ജീ​വി​തം ന​യി​ച്ച കൊ​ച്ചു​മോ​ന്‍ ഇ​പ്പോ​ള്‍ വ​യോ​ധി​ക​യാ​യ മാ​താ​വി​നൊ​പ്പം നാ​ട്ടി​ലാ​ണ്.​ വ​സ്തു ല​ഭി​ച്ച​തോ​ടെ ഷാ​ജി​യ്ക്ക് ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ടൊ​രു​ങ്ങും.

Related posts